| Tuesday, 4th April 2017, 8:38 pm

'സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമല്ല മാധ്യമ പ്രവര്‍ത്തനം, പ്രവണത തുടര്‍ന്നാല്‍ ജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല': ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: മാധ്യമ പ്രവര്‍ത്തനം സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമല്ലെന്ന് ജോയ് മാത്യു. മറ്റുള്ളവരുടെ സ്വാകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന വൃത്തികെട്ട പ്രവര്‍ത്തനമായി മാധ്യമ രീതികളും ശൈലികളും അധപതിച്ചുവെന്നും ജോയ് മാത്യു.

ദുബായില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ പന്ത്രണ്ടാം പിറന്നാള്‍ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

തെറ്റായ പ്രവണതകളെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലങ്കില്‍ ജനം കൈകാര്യ ചെയ്യുന്ന കാലം വിദൂരമല്ലന്നും ജോയ്മാത്യു പറഞ്ഞു.

“ഇന്നത്തെ പല മാധ്യമങ്ങളും മോശം പ്രവണതകളിലൂടെ വളരാന്‍ പറ്റുമോയെന്ന് നോക്കുന്നവയാണ്. ഈ വിധത്തില്‍ ഒരു പറ്റം ആളുകളാല്‍ ചീഞ്ഞു നാറിയ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതില്‍ ഒരു മുന്‍കാല മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ലജ്ജ തോന്നുന്നു.” ജോയ് മാത്യു പറയുന്നു.


Also Read: സഞ്ജയ് യാദവ് എന്ന ഐ.പി.എല്ലിലെ ‘രഹസ്യായുധം’; നിറം പിടിക്കുന്നത് മകനു വേണ്ടി നാടുവിട്ട കൂലിപ്പണിക്കാരനായ ഒരച്ഛന്റെ സ്വപ്‌നങ്ങള്‍ക്ക്


നാട് ഭരിക്കേണ്ട മന്ത്രി തീര്‍ത്തും അനുചിതമായ രീതിയില്‍ സംസാരിക്കുകയും അത് മോശമായ രീതിയില്‍ ഒരു മാധ്യമം ജനങ്ങളിലേക്കെത്തിക്കുകയും ചെയ്തതിന് നാം അനുഭവസ്ഥരായെന്നും. മാധ്യമം ചെയ്തത് തെറ്റെന്ന പറയുന്നതോടൊപ്പം രാജിവെച്ച് ഓടിപ്പോയ നിലവാരമില്ലാത്ത മന്ത്രിയെപ്പറ്റിയും ചിന്തിക്കണമെന്നും ജോയ്മാത്യു പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more