| Wednesday, 8th February 2017, 3:01 pm

ലക്ഷ്മീ നായരേ..താങ്കളുടെ അവസ്ഥ പരിതാപകരമാണ്: പരിഹാസവുമായി ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പില്‍ ലക്ഷ്മി നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു.

തങ്ങളെ പഠിപ്പിക്കാന്‍ ഈ അധ്യാപകന്‍ വേണ്ട എന്ന് കുട്ടികള്‍ ഒന്നടങ്കം പറയുമ്പോള്‍ ഇല്ല ഞാന്‍ പോകില്ല നിങ്ങളെ പഠിപ്പിച്ചേ അടങ്ങൂ ” എന്ന് പറയേണ്ട അവസ്ഥ ഒരദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം പരിതാപകരമാണെന്ന് ജോയ് മാത്യു പറയുന്നു.

പരിതാപകരം മാത്രമല്ല അത് ഒരു അധ്യാപകന്റെ ധാര്‍ഷ്ട്യം കൂടിയാണെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസറ്റില്‍ വ്യക്തമാക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങളെ പഠിപ്പിക്കാന്‍ ഈ അദ്ധ്യാപകന്‍ വേണ്ട എന്ന് കുട്ടികള്‍ ഒന്നടങ്കം പറയുംബോള്‍ ” ഇല്ല ഞാന്‍ പോവില്ല നിങ്ങളെ പഠിപ്പിച്ചേ അടങ്ങൂ ” എന്ന് പറയേണ്ട അവസ്ഥ ഒരദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം പരിതാപകരമാണ്.

അത് അദ്ധ്യാപകന്റെ ധാര്‍ഷ്ട്യം കൂടിയാണൂ. ഇത്രക്ക് വലിയപദവിയാണൊ ഒരു പ്രിന്‍സിപ്പല്‍ സഥാനം?ഒരാളുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ അടിപതറേണ്ടതല്ല വിദ്യാര്‍ഥികളുടെ ഇഛാശക്തി.

വിദ്യാര്‍ഥിസമരത്തിനു നേതൃത്വം കോടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് എന്റെ ഐക്യദാര്‍ഡ്യം.


Dont Miss ജയശങ്കര്‍ രാത്രി ആര്‍.എസ്.എസ് കാര്യാലയത്തിലെന്ന് ജെയ്ക്ക്: നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ജയശങ്കര്‍ 


ലോ അക്കാദമിയില്‍ കഴിഞ്ഞ 29 ദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം ഇന്നാണ് ഒത്തുതീര്‍പ്പായത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

പ്രിന്‍സിപ്പില്‍ നിയമനത്തില്‍ സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശം കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അംഗീകരിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചത്.


Dont Miss ശശികലയ്ക്ക് എട്ടിന്റെ പണിയുമായി പനീര്‍ശെല്‍വം ; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി ; ശശികലയെ വീട്ടില്‍ നിന്ന് ഇറക്കിവിടും 


ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും പൂര്‍ണമായി മാറ്റി. പുതിയ പ്രിന്‍സിപ്പലിനെ യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്ക് അനുസൃതമായി നിയമിക്കാമെന്ന കരാറാണ് ഇന്ന് മാനെജ്മെന്റ് വിദ്യാഭ്യാസമന്ത്രി മുന്‍പാകെ നല്‍കിയത്. ആദ്യം തന്നെ സമരം വിജയിച്ചെന്ന് പ്രഖ്യാപിച്ച എസ്.എഫ്.ഐയും ഇന്നത്തെ പുതിയ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more