തിരുവനന്തപുരം: തന്റെ പേരിലിറങ്ങിയ വ്യാജ ട്രോളിനെതിരെ സൈബര്‍ സെല്ലില്‍ പരാതിയുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. മലപ്പുറത്തെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതെന്ന പേരില്‍ പുറത്തിറങ്ങിയ ട്രോള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ജോയ് മാത്യു നിലപാട് വ്യക്തമാക്കിയത്.
“”മതത്തിന്റെ പേരില്‍ രൂപീകരിച്ച ജില്ലയായ മലപ്പുറത്ത് അവിടുത്തെ വോട്ടര്‍മാരില്‍ 70 ശതമാനം മുസ്‌ലീങ്ങള്‍ ആയതുകൊണ്ടാണ് മുസ്‌ലീങ്ങളുടെ മാത്രം പാര്‍ട്ടിയായ മുസ്‌ലീം ലീഗ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുന്നത്. കേരളത്തിലെ മറ്റു ജില്ലകളിലും വോട്ടര്‍മാരില്‍ ഭൂരിപക്ഷം മുസ്‌ലീങ്ങളായിക്കഴിഞ്ഞാല്‍ ലീഗിന് സ്ഥിരമായി കേരളം ഭരിക്കാന്‍ കഴിയും”” ഇതായിരുന്നു ജോയ് മാത്യുവിന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ ട്രോള്‍.
ഇത്തരമൊരു പൊട്ടത്തരം താന്‍ പറഞ്ഞതല്ലെന്നും ഇമ്മാതിരി വിഡ്ഡിത്തങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തന്റെ പേരില്‍ മുന്‍പും പ്രചരിച്ചിട്ടുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇനി ക്ഷമിക്കവയ്യാത്തത് കൊണ്ട് ഞാന്‍ സൈബര്‍ സെല്ലില്‍ പരാതികൊടുക്കുകയാണെന്നും ജോയ് മാത്യു പറയുന്നു.
ട്രോളുകളാവം പക്ഷെ കളവുകളരുത്. അതുകൊണ്ട് സൈബര്‍ സെല്ലില്‍ നിന്നു ആരെയെങ്കിലും പ്രതിചേര്‍ത്താല്‍ എനിക്ക് ഒന്നും ചെയ്യാനാവില്ല എന്നുകൂടി അറിയിക്കട്ടെ. ഈ വ്യാജ ട്രോള്‍ എന്നെ അറിയിച്ച് എന്റെ സുഹൃത്ത് സേതുമാധവന്‍ കൊബത്ത് ഉണ്ണിക്ക് നന്ദിയെന്നും ജോയ് മാത്യു കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വ്യാജന്മാരും കപടന്മാരുമായ ട്രൊളന്മാരുടെ ശ്രദ്ധക്ക്
താഴെ എഴുതിവെച്ചതായ പൊട്ടത്തരം ഞാന്‍ പറഞ്ഞതല്ല –
ഇമ്മാതിരി വിഡ്ഡിത്തങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എന്റെ പേരില്‍ മുന്‍പും പ്രചരിച്ചിട്ടുള്ളത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്- ഇനി ക്ഷമിക്കവയ്യാത്തത് കൊണ്ട് ഞാന്‍ സൈബര്‍ സെല്ലില്‍
പരാതികൊടുക്കുകയാണു-
ട്രോളുകളാവം പക്ഷെ കളവുകളരുത്
അതുകൊണ്ട് സൈബര്‍ സെല്ലില്‍ നിന്നു
ആരെയെങ്കിലും പ്രതിചേര്‍ത്താല്‍ എനിക്ക്
ഒന്നും ചെയ്യാനാവില്ല എന്നുകൂടി അറിയിക്കട്ടെ
താഴെ ഈ വ്യാജ ട്രോള്‍ എന്നെ അറിയിച്ച്
എന്റെ സുഹ്രത്ത് സേതുമാധവന്‍ കൊബത്ത് ഉണ്ണിക്ക് നന്ദി