കൊല്‍ക്കത്ത: നടന്‍ ജോയ് ബാനര്‍ജി ബി.ജെ.പി വിട്ടു. പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുന്നുവെന്നാണ് ജോയ് പറയുന്നത്.
രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ടെന്ന് മോയ് പറഞ്ഞു. ജോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2014 ലാണ് ജോയ് ബാനര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് നല്ല സ്വീകരണമല്ല അദ്ദേഹത്തിന് പിന്നീട് കിട്ടിയത്.
സംഘടനാപരമായി തന്നെ ഒതുക്കാന്‍ വിവിധ കോണുകളില്‍ നിന്ന് ശ്രമം നടന്നുവെന്നാണ് ജോയ് പറയുന്നത്. 2017 ല്‍ താന്‍ സംഘടനയ്ക്ക് വേണ്ടി കൂടുതല്‍ എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നുവെന്ന് മോദിയോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും ജോയ് പറഞ്ഞു.
അടുത്തിടെ ജോയ് ബാനര്‍ജിയെ ദേശീയ എക്‌സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷയും വെട്ടിക്കുറച്ചു.
അതേസമയം ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം ജോയ്, മമതയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Joy Banerjee quits BJP