പാലക്കാട്: പഞ്ചായത്ത് കൗണ്‍സില്‍ നടന്നുകൊണ്ടിരിക്കേ ഹാളിലേക്ക് അതിക്രമിച്ചു കയറി വാര്‍ഡ് മെമ്പറെ ഭീഷണിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍. ബ്രൂവറി വിഷയം ചര്‍ച്ച ചെയ്യാനുള്‍പ്പെടെ ചേര്‍ന്ന പാലക്കാട് എലപ്പുള്ളി പഞ്ചാത്തിലെ കൗണ്‍സില്‍ ചേര്‍ന്നുകൊണ്ടിരിക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ പഞ്ചായത്ത് ഹാളിലേക്ക് അതിക്രമിച്ചു കയറിയത്. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന നാലാം വാര്‍ഡ് മെമ്പര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള അപ്പുക്കുട്ടനെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.
അപ്പുക്കുട്ടന്‍ മാധ്യമ പ്രവര്‍ത്തകരെ ഇറച്ചിക്കടക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു എന്നാണ് ഹാളിലേക്ക് അതിക്രമിച്ചു കയറിയ മാധ്യമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതിന് പകരമായിട്ടാണ് ‘ ഇറച്ചിക്കടക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടികളാണോ അല്ലയോ എന്ന് കാണിച്ചു തരാം, പുറത്തേക്ക് ഇറങ്ങ്’ എന്ന് ഭീഷണിപ്പെടുത്തിയത്.
പഞ്ചായത്തിന്റെ പ്രമേയം അവതരിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ മാധ്യമ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. കൗണ്‍സില്‍ ഹാളിലേക്ക് അതിക്രമിച്ചു കയറിയ മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ബഹളം വെക്കുകയും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ജന പ്രതിനിധികളോടും ഉദ്യോഗസ്ഥരോടും കൈചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
സാധാരണ ബോര്‍ഡ് യോഗമാണ് നടക്കുന്നതെന്നും വിവിധ അജണ്ടകളിന്‍മേലുള്ള ചര്‍ച്ചകളാണ് നടക്കുന്നത് എന്ന് പ്രസിഡന്റ് അറിയിച്ചിട്ടും മാധ്യമ പ്രവര്‍ത്തകര്‍ പിന്‍മാറാതെ കൗണ്‍സില്‍ യോഗം നടക്കുന്ന ഹാളില്‍ തന്നെ തുടരുകയായിരുന്നു. സംയമനം പാലിക്കാന്‍ പ്രസിഡന്റം മറ്റു അംഗങ്ങളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മാധ്യമ പ്രവര്‍ത്തകര്‍ ആക്രോശം തുടര്‍ന്നു.
പാലക്കാട് എലപ്പുള്ളിയില്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്ന നിര്‍ദിഷ്ട ബ്രൂവറി പ്ലാന്റിന് സ്ഥലമേറ്റെടുത്ത് നല്‍കിയത് അപ്പുക്കുട്ടനാണെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഈ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരെ അപ്പുക്കുട്ടന്‍ ഇറച്ചിക്കടക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്നും ആരോപണമുണ്ട്. ഇതിന്റെ പ്രതികാരമെന്നോണമാണ് മാധ്യമപ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പഞ്ചായത്ത് കൗണ്‍സില്‍ ഹാളിലേക്ക് അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയത്.
content highlights: Journalists trespassed into the Elappully Panchayat Council and threatened the ward member