kerala new
കുടുംബശ്രീ കൂട്ടായ്മ മാധ്യമപ്രവര്‍ത്തനത്തിലേക്ക്
അനുശ്രീ
2019 Feb 21, 07:55 am
Thursday, 21st February 2019, 1:25 pm

കോഴിക്കോട്: കേരളത്തിലെ കുടുംബശ്രീ കൂട്ടായ്മ മാധ്യമപ്രവര്‍ത്തനത്തിന് ഒരുങ്ങുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ഒട്ടും ചര്‍ച്ചചെയ്യാത്ത കുടുംബശ്രീ പ്രവര്‍ത്തനങ്ങളും അതിന്റെ ഫലമായുണ്ടാവുന്ന സാമൂഹിക പരിവര്‍ത്തനങ്ങളും ഒപ്പം പെണ്‍കഥകളും സ്വന്തം വെബ്‌സൈറ്റിലുടെ പൊതുമണ്ഡലത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

സംസ്ഥാനത്ത് നാല്‍പ്പത് ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, 2007 ല്‍ ആരംഭിച്ച സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ നാലാംഘട്ട പ്രവര്‍ത്തനമായാണ് ഇത് നടപ്പിലാക്കുന്നത്. സ്ത്രീകളുടേതായ കഥകളും ചരിത്രങ്ങളും പുതിയൊരു ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ സഹായിക്കുന്ന തരത്തിലേക്കാണ് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുന്നതെന്ന് കുടുംബശ്രീ ജെന്റര്‍ പ്രോഗ്രം മാനേജര്‍ സോയ പറയുന്നു.

ALSO READ: കോഴിക്കോട് ആശുപത്രികളിൽ മരുന്ന് നൽകാൻ ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ല; രോഗികൾ ദുരിതത്തിൽ

ഓരോ ജില്ലയില്‍ നിന്നും മൂന്നു പേര്‍ വീതം നാല്‍പ്പത്തിരണ്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തനത്തിലുള്ള തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് പരിശീലനവും തുടങ്ങി. നാല്‍പ്പത്തിരണ്ട് പേരില്‍ നിന്ന് മൂന്ന് പേരെ ഉള്‍പ്പെടുത്തി കൊണ്ട് എഡിറ്റേഴ്‌സ് ഡസ്‌ക്കും രൂപികരിച്ചിട്ടുണ്ട്.

ഒരു മാസം കൊണ്ട് കുടുംബശ്രീയുടെ വെബ്‌സൈറ്റ് സജ്ജമാകും. ഇതിന് മുന്നോടിയായി പ്രതിധ്വനി എന്ന ഫേസ്ബുക്ക് പേജ് രൂപികരിച്ച് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ