| Tuesday, 4th October 2022, 1:32 pm

ബിലാല്‍-2 ഉണ്ടാകാന്‍ ബിലാല്‍ വണ്‍ ഇറങ്ങിട്ടില്ലാലോ; മമ്മൂട്ടിയുടെ ഡയലോഗും മുഖം കൊണ്ടുള്ള ആക്ഷനും കണ്ട് പൊട്ടിച്ചിരിച്ച് മാധ്യമപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഉത്തരം പറഞ്ഞും കൗണ്ടറടിച്ചും ഞെട്ടിക്കുന്ന താരമാണ് മമ്മൂട്ടി. പ്രസ്മീറ്റുകളിലും അഭിമുഖങ്ങളിലും തഗ് മറുപടികള്‍ മമ്മൂട്ടി പറയുന്നത് സ്ഥിരം കാഴ്ചയാണ്.

ഇപ്പോഴിതാ റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ വെച്ച് നടന്ന പ്രസ്മീറ്റിലും ചോദ്യം ചോദിച്ചയാളെയും മറ്റ് മാധ്യമപ്രവര്‍ത്തകരെയും പൊട്ടിച്ചിരിപ്പിക്കുന്ന മറുപടി പറഞ്ഞിരിക്കുകയാണ് താരം.

ബിലാല്‍-2 പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ബിലാല്‍-2 ഉണ്ടാകാന്‍ ബിലാല്‍ വണ്‍ ഇറങ്ങിട്ടില്ലാലോ എന്നാണ് മമ്മൂട്ടി പെട്ടെന്ന് പറഞ്ഞത്. എന്നിട്ട് അദ്ദേഹം മുഖം കൊണ്ട് പ്രത്യേക ആക്ഷനും കാണിക്കുന്നുണ്ട്. ഇതാണ് കണ്ട് നിന്നവരെ പൊട്ടിച്ചിരിപ്പിച്ചത്.

മലയാള സിനിമയിലെ വ്യത്യസ്തമായ ഗ്യാങ്‌സ്റ്റര്‍ സിനിമയായിരുന്നു ബിഗ്ബി. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. ബിലാല്‍ ജോണ്‍ കുരിശിങ്കലായി മമ്മൂട്ടിയുടെ രണ്ടാം വരവിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി.

ബിലാല്‍ എന്ന പേരില്‍ ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രത്തിനെ കുറിച്ച് വ്യക്തമായ അപ്ഡേറ്റുകള്‍ പുറത്തുവന്നിരുന്നില്ല. ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം ദുല്‍ഖര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

2017ല്‍ അമന്‍ നീരദ് ബിലാല്‍ അനൗണ്‍സ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് വര്‍ക്ക് 2019ല്‍ തുടങ്ങാനിരിക്കുകയായിരുന്നു. പിന്നീട് കൊവിഡ് കാരണം ഷൂട്ടിങ്ങ് മാറ്റി വെയ്ക്കുകയായിരുന്നു.

പിന്നീട് അമല്‍ നീരദിന്റെ സംവിധാനത്തില്‍ തന്നെയുള്ള ഭീഷ്മപര്‍വത്തില്‍ മൈക്കിളപ്പനായി മമ്മൂട്ടി എത്തി. ഇത് ബിലാലിന്റെ കാത്തിരിപ്പിന് ആക്കം കൂട്ടി.

അതേ സമയം പുതിയ ചിത്രമായ റോഷാക്ക് ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ജഗദീഷ് എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Journalists burst out laughing at Mammootty’s dialogue and facial action

We use cookies to give you the best possible experience. Learn more