Advertisement
Film News
'സീമ നോക്കുമ്പോള്‍ ചാന്‍സ് തേടിവന്ന മമ്മൂട്ടി കാലിന്‍മേല്‍ കാലും കേറ്റിയിരിപ്പാണ്, ഏതോ ഒരുത്തി പോവുന്നുവെന്ന ഭാവത്തില്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 14, 06:35 am
Thursday, 14th September 2023, 12:05 pm

മമ്മൂട്ടിയെ പറ്റി സംസാരിക്കുകയാണ് തമിഴ് മാധ്യമപ്രവര്‍ത്തകന്‍ വിഷന്‍. ചെറുപ്പം മുതല്‍ തന്നെ താന്‍ കമലിന്റെയും മമ്മൂട്ടിയുടെയും ആരാധകനാണെന്ന് പറഞ്ഞ വിഷന്‍ സിനിമയില്‍ അദ്ദേഹം ചാന്‍സ് തേടി നടന്നപ്പോഴുണ്ടായിരുന്ന ഒരു സംഭവവും പങ്കുവെച്ചു. ആദ്യമായി സീമയെ കാണുമ്പോള്‍ മമ്മൂട്ടി വലിയ നടനായിരുന്നില്ലെന്നും എങ്കിലും വ്യത്യസ്തമായ റിയാക്ഷനാണ് അദ്ദേഹം നല്‍കിയതെന്നും ദി വിസില്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘അഭിഭാഷകനായിരിക്കുമ്പോള്‍ അദ്ദേഹം ചാന്‍സ് തേടി നടക്കുമായിരുന്നു. സീമ എന്നൊരു മലയാളം നടിയുണ്ട്. അന്നത്തെ ടോപ്പ് അക്ട്രസ് ആണ്. തമിഴിലും അഭിനയിച്ചിട്ടുണ്ട്. അവര്‍ സ്റ്റുഡിയോയില്‍ നിന്നും മേക്കപ്പ് ഇട്ടിട്ട് ഇറങ്ങിവരികയാണ്. അപ്പോള്‍ പുറത്ത് നമ്മുടെ പാര്‍ട്ടി ഇരിക്കുകയാണ്. കാലിന്‍മേല്‍ കാലും കേറ്റി വെച്ച് ഫോര്‍മലായി ഡ്രെസ് ഇട്ട് ഇരിക്കുകയാണ്.

സീമ ഇറങ്ങിവന്നപ്പോള്‍ ജസ്റ്റ് നോക്കിയിട്ട് എന്തോ വായിച്ചുകൊണ്ടിരിക്കുകയാണ്. ഒരു നടിയെ കാണുമ്പോള്‍ സാധാരണ ഒരാളുടെ റിയാക്ഷന്‍ എങ്ങനെയായിരിക്കും എന്ന് നമുക്ക് അറിയാമല്ലോ. അങ്ങനെയൊരു റിയാക്ഷനുമില്ലാതെ ഏതോ ഒരുത്തി പോകുന്നുവെന്ന ഭാവത്തില്‍ മമ്മൂട്ടി ഇരുന്നു. ഇരിക്കുന്നതാരാണെന്ന് സീമ സംവിധായകനോട് പോയി ചോദിച്ചു. അദ്ദേഹം അഭിഭാഷകനാണ്, സിനിമയില്‍ കേറാനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സംവിധായകന്‍ സീമയോട് പറഞ്ഞു. വെരി ഹാന്‍ഡ്‌സം മാന്‍ എന്ന് പറഞ്ഞിട്ട് സീമ പോയി. അതാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ആറ്റിറ്റിയൂഡ്.

ഗോസിപ്പ് ഒന്നും കേള്‍പ്പിക്കാത്ത നടനാണ് മമ്മൂട്ടി. കാണാന്‍ നല്ല ഭംഗിയാണ്, വലിയ ഹീറോയാണ്, ഗോസിപ്പുണ്ടാവാന്‍ നല്ല സാധ്യതയുണ്ട്. എന്നാല്‍ ഒരു നടിക്കൊപ്പവും അദ്ദേഹത്തെ പറ്റി ഗോസിപ്പുകള്‍ ഉണ്ടായിട്ടില്ല.

അദ്ദേഹത്തിന്റെ പിറന്നാളിന് ദുല്‍ഖര്‍ സല്‍മാന്‍ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ അങ്ങയെ പോലൊരു ആളാവാനാണ് ആഗ്രഹിച്ചത്, ആദ്യമായി ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അങ്ങയെ പോലെ ഒരു നടനാവാന്‍ ആഗ്രഹിച്ചു, ആദ്യമായി അച്ഛനായപ്പോള്‍ അങ്ങയെ പോലെ ഒരു പിതാവാവാന്‍ ആഗ്രഹിച്ചു, ഭാവിയില്‍ അങ്ങയുടെ പാതിയെങ്കിലും ആവണമെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നടനെന്ന നിലയില്‍ അദ്ദേഹം കംപ്ലീറ്റ് ആക്ടറാണ്. അച്ഛനെന്ന നിലയിലും അങ്ങനെ തന്നെയാണ്. ഒരു മനുഷ്യനെന്ന നിലയിലും അങ്ങനെ തന്നെയാണ്. എല്ലാ രീതിയിലും അദ്ദേഹം പെര്‍ഫെക്ടായ മനുഷ്യനാണ്,’ വിഷന്‍ പറഞ്ഞു.

Content Highlight: Journalist Vishan about Mammootty and Seema