ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം സീതാ രാമം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഭാഗമായുള്ള പ്രൊമോഷന്റെ തിരക്കുകളിലാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും. ഹൈദരബാദ്, ചെന്നൈ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രത്തിന്റെ പ്രൊമോഷന്‍ നടന്നിരുന്നു. ചിത്രത്തിന്റെ ചെന്നൈയില്‍ നടന്ന പ്രൊമോഷനിടയില്‍ സീതാ രാമം ഭക്തി പടമാണോയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു.
സീതാ രാമമെന്നാണല്ലോ ചിത്രത്തിന്റെ പേര്, ഇതെന്ത് സിനിമയാണ്, ഭക്തിയാണോ, റൊമാന്‍സാണോ, ചരിത്രമാണോ അതോ വര്‍ത്തമാന കാലമാണോ, എന്താണ് ഈ സിനിമ എന്നായിരുന്നു ചോദ്യം.
എന്റെ കഥാപാത്രത്തിന്റെ പേര് രാമന്‍. മൃണാളിന്റെ കഥാപാത്രത്തിന്റെ പേര് സീത. 1965ല്‍ നടക്കുന്ന കഥയാണ്. ഇതൊരു ലവ് സ്റ്റോറിയാണ്. എന്നാല്‍ അങ്ങനെയാണെന്ന് മാത്രം പറഞ്ഞ് ലളിതമാക്കുന്നില്ല. എപ്പിക്കായ കഥയാണ്. പല ഘട്ടങ്ങളിലൂടെ കഥാപാത്രങ്ങളുടെ ജീവിതം എങ്ങനെ മാറുന്നു എന്ന് ചിത്രത്തില്‍ കാണിക്കുന്നുണ്ട്. കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല, പോയി സിനിമ കാണൂ, എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
സീതാ രാമം കുഴപ്പമാണല്ലോ, സീതാനാമമാണോ, സീതാരാമമാണോ, രാമമെന്നാല്‍ എന്താണെന്ന് അറിഞ്ഞേ പറ്റുകയുള്ളൂ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദിച്ചത്.
ഞാനല്ല ഈ സിനിമ എഴുതിയത്. ഇതിന്റെ പേരും ഞാനല്ല ഇട്ടത്. അത് പറയാന്‍ സംവിധായകന്‍ ഇവിടെ ഇല്ല, അദ്ദേഹം ഇന്ന് വന്നിട്ടില്ലെന്നും ദുല്‍ഖര്‍ മറുപടി പറഞ്ഞു.
ഉടനെ പേരറിയാതെയാണോ സിനിമയില്‍ അഭിനയിച്ചതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ അടുത്ത ചോദ്യം. ഷൂട്ട് തുടങ്ങിയപ്പോള്‍ ഈ സിനിമക്ക് പേരില്ലായിരുന്നുവെന്നും ഒരു മാസം മുമ്പ് മാത്രമാണ് ഈ പേരിട്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു.
ആഗസ്റ്റ് അഞ്ചിനാണ് സീതാ രാമം റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്. സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണേല കിഷോര്‍ തുടങ്ങിയവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: journalist says he wants to know the meaning of ramam, dulquer replied go and watch the movie