Daily News
വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 29, 04:12 am
Wednesday, 29th June 2016, 9:42 am

sanilകോട്ടയം:വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു. 33 വയസ്സായിരുന്നു. ന്യൂസ് 18 ചാനല്‍ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

ജൂണ്‍ 20ന് കോരുത്തോടിന് സമീപം പത്തുസെന്റില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സനില്‍ ഫിലിപ്പ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ സുഷുമ്‌നാാ നാഡിക്കും കഴുത്തിനും ഗുരുതര പരുക്കുണ്ടായിരുന്നു.

മുണ്ടക്കയം വണ്ടല്‍പതാല്‍ പുളിക്കച്ചേരിയില്‍ കുടുംബാംഗമാണ്. നേരത്തെ ജയ്ഹിന്ദ് ടി.വിയിലും റിപ്പോര്‍ട്ടര്‍ ചാനലിലും പ്രവര്‍ത്തിച്ചിരുന്നു.

മൃതദേഹം കോട്ടയം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് മുണ്ടക്കയത്ത് നടക്കും.