| Friday, 15th September 2023, 7:51 pm

മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരതായില്‍ നടന്‍ അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി. റിപ്പോര്‍ട്ടര്‍ ടി.വി ചാനലിലെ മാധ്യമ പ്രവര്‍ത്തകയോടാണ് അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയതായി പരാതി നല്‍കിയത്.

തിരുവനന്തപുരം റൂറല്‍ എസ് പി ഡി. ശില്‍പയ്ക്കാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് ആരോപണം.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിച്ച് കൊണ്ട് അലന്‍സിയര്‍ കഴിഞ്ഞ ദിവസം
നടത്തിയ സത്രീവിരുദ്ധ പരാമര്‍ശം ചര്‍ച്ചയാകുന്നതിനിടെയായണ് നടനെതിരെ ഇങ്ങനെയൊരു പരാതികൂടി വരുന്നത്.

അടുത്ത വര്‍ഷത്തെ അവാര്‍ഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം ‘പൗരുഷ’മുള്ള ആണിന്റെ പ്രതിമ വേണമെന്നാണ് അലന്‍സിയര്‍ പറഞ്ഞിരുന്നത്. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം തരണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്. സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.

അങ്ങനെയൊരു പ്രതിമ തരുന്ന സമയം താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പുരസ്‌കാരം വാങ്ങിയ ശേഷം പറഞ്ഞു.

പ്രതികരണത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് വിവാദങ്ങളോട് അലന്‍സിയര്‍ പ്രതികരിച്ചത്. അപ്പന്‍ സിനിമയിലെ അഭിനയത്തിനായിരുന്നു അലന്‍സിയറിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. പ്രത്യേക ജൂറി പരമാര്‍ശമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്നലെയായിരുന്നു അവാര്‍ഡ് വിതരണം.


Content Highlight: Journalist’s Complaint agent actor Alencier

We use cookies to give you the best possible experience. Learn more