| Monday, 10th August 2020, 7:12 pm

'ബുദ്ധദേബ് ഭട്ടചാര്യ ഒരാളല്ല, പ്രസ്ഥാനമാണ്. അയാളെവിടെയും വരും'; മാധ്യമ പ്രവര്‍ത്തകന്റെ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രതികരണവും മാധ്യമ പ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെ വന്ന അധിക്ഷേപ പോസ്റ്റുകളും ചര്‍ച്ചയാകവേ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകന്‍ അബ്‌ജ്യോത് വര്‍ഗീസ്. ബുദ്ധദേബ് ഭട്ടചാര്യ ഒരാളല്ല, പ്രസ്ഥാനമാണ്. അയാളെവിടെയും വരും.സൂക്ഷ്മാംശങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്നേയുള്ളൂ എ്ന്നാണ് അബ്‌ജ്യോതിന്റെ പ്രതികരണം.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്ന ആളാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് മാധ്യമങ്ങള്‍ക്ക് വേണ്ടത്. അതിനായി ഒരു സംഘം ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ആ സംഘത്തിന്റെ ജോലിയാണ് മാധ്യമങ്ങള്‍ നിറവേറ്റുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാര്‍ ചെയ്യേണ്ടത് എന്തെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുകയല്ല വേണ്ടത്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ കാര്യങ്ങള്‍ അങ്ങനെ നടക്കട്ടെ എന്നാണ് കരുതേണ്ടത്. ഒരു വസ്തുതയും ഇല്ലാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്. മാധ്യമങ്ങള്‍ ശരിയായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ മാധ്യമങ്ങള്‍ അതിന് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാഭാവികമായ ചോദ്യങ്ങളല്ല ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുമ്പോള്‍ ഇത്തരം ചോദ്യങ്ങളുണ്ടാകുന്നത് സ്വാഭാവികമല്ലേ എന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി. സ്വാഭാവികമായിരുന്നെങ്കില്‍, ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തുകഴിഞ്ഞാല്‍ ആ ചോദ്യങ്ങള്‍ അവസാനിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more