ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശങ്കള്‍ വലിയ ചോദ്യമായിരിക്കുകയാണ്.
കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് എന്ന അന്താരാഷ്ട്ര നിരീക്ഷണ സംഘടനയുടെ കണക്കനുസരിച്ച് 1992 മുതല്‍ തൊഴില്‍പരമായ കാരണങ്ങളാല്‍ 27 മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്.
1992-2013 കാലഘട്ടത്തില്‍ 21 വര്‍ഷത്തിനിടയില്‍ 8 പേരും 2013 മുതല്‍ (ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം ) 4 വര്‍ഷത്തിനിടയില്‍ 10 മാധ്യമപ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.
Dont Miss ‘ഫോളോ ചെയ്യാന്‍ ആളില്ലെങ്കില്‍ നിങ്ങള്‍ എന്നെ ഫോളോ ചെയ്യൂ’ മോദിയോട് രവീഷ് കുമാര്‍
ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റിന്റെ കണക്ക് പ്രകാരം 2016 ല്‍ അഞ്ചുപത്രപ്രവര്‍ത്തകരെങ്കിലും ആസൂത്രിതമായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് 13 ാം സ്ഥാനമാണ്. ഈ വര്‍ഷം മെയില്‍ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന പത്രസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ 180 രാജ്യങ്ങളെ പട്ടികപ്പെടുത്തിയിരുന്നു.
ഈ പട്ടികയില്‍ 136 ാം സ്ഥാനമാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് സ്ഥാനം പുറകിലാണ്. രാജ്യത്തെ വര്‍ധിച്ചുവരുന്ന ഹിന്ദുദേശീയവാദമാണ് ഇതിന് കാരണമെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. സംഘര്‍ഷഭരിതമായ ഫലസ്തീന്‍ പട്ടികയില്‍ ഇന്ത്യയേക്കാള്‍ ഒരുപടി മുന്നിലാണ്. 135 ാമാണ് സ്ഥാനത്താണ്.