ഉന്നാവോ: ഉത്തര്‍പ്രദേശില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകനായ സൂരജ് പാണ്ഡേയാണ് കൊല്ലപ്പെട്ടത്. ഉന്നാവോ ജില്ലയിലെ റെയില്‍വേ ക്രോസിന് സമീപത്തുനിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്.
സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വനിതാ ഇന്‍സ്‌പെക്ടര്‍ സുനിത ചൗരാസിയ, കോണ്‍സ്റ്റബിള്‍ അമര്‍ സിങ് എന്നിവരാണ് മകനെ ഭീഷണിപ്പെടുത്തി മരണത്തിലേക്ക് നയിച്ചതെന്ന് സൂരജിന്റെ അമ്മ ലക്ഷ്മി ദേവി ആരോപിച്ചു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സദര്‍ കോട്വെയ്ലിലെ റെയില്‍വേ ട്രാക്കില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. സൂരജിന്റെത് ആത്മഹത്യയെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയത്. രാത്രി ഏറെ വൈകിയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
വനിതാ ഇന്‍സ്‌പെക്ടര്‍ക്കെതിരേയും കോണ്‍സ്റ്റബിളിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു പൊലീസ് കമ്മീഷണര്‍ ഗൗരവ് ത്രിപാഠി പറഞ്ഞു.
പാണ്ഡെയുടെ മൃതദേഹം വെള്ളിയാഴ്ച കാണ്‍പൂരിലെ ഗംഗാ ഘട്ടില്‍ സംസ്‌കരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക