| Sunday, 31st December 2023, 8:08 pm

ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളുടെ വിമര്‍ശകന്‍; പ്രമുഖ ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ പില്‍ഗര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍ബെറ: ഗസയില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച ഓസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകനും ചലച്ചിത്ര നിർമാതാവുമായ ജോണ്‍ പില്‍ഗര്‍ ആന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം. അദ്ദേഹത്തതിന്റെ കുടുംബം എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്.

മാധ്യമപ്രവര്‍ത്തനത്തിലുടനീളം ജോണ്‍ പില്‍ഗര്‍ പാശ്ചാത്യ വിദേശനയത്തെ നിശിതമായി വിമര്‍ശിക്കുകയും തദ്ദേശീയരായ ഓസ്ട്രേലിയക്കാരോടുള്ള ഭരണകൂടത്തിന്റെ പെരുമാറ്റത്തെയും നടപടികളെയും എതിര്‍ക്കുകയും ചെയ്തിരുന്നു.

വിയറ്റ്‌നാം യുദ്ധം, കമ്പോഡിയയിലെ വംശഹത്യ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് ജോണ്‍ പില്‍ഗര്‍. റോയിട്ടേഴ്സ്, ഡെയിലി മിറര്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

അടുത്തകാലത്ത് ഗസയില്‍ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണങ്ങളെ ജോണ്‍ പില്‍ഗര്‍ രൂക്ഷമായി വിമര്‍ശിക്കുയും ചെയ്തിരുന്നു.

‘ഫലസ്തീനികള്‍ വീണ്ടും തങ്ങളുടെ ജീവനുവേണ്ടി പോരാടുകയാണ്, ഫലസ്തീനികളെ ഗസ എന്നറിയപ്പെടുന്ന ജയിലില്‍ ജീവിക്കാന്‍ ഇസ്രഈലി ഭാണകൂടം വിസമ്മതിച്ചു. ഇസ്രഈല്‍ ഫലസ്തീനികളെ കൊന്നൊടുക്കുകയും അംഗവൈകല്യര്‍ ആക്കുകയും ചെയ്തു. എന്നിട്ടും അവയെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നു. ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പ് ഇപ്പോള്‍ അവരുടെ അവകാശമാണ്,’ ഇസ്രഈലിനെ വിമര്‍ശിച്ചുകൊണ്ട് ജോണ്‍ പില്‍ഗര്‍ എക്‌സില്‍ കുറിച്ച് വാക്കുകള്‍.

Content Highlight: Journalist John Pilger has died

Latest Stories

We use cookies to give you the best possible experience. Learn more