ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ അവര്‍ പറയില്ലേ. അതിലെന്തിനാ നമ്മള് വിഷമിക്കുന്നത്. അവര് ഓരോ അഭിപ്രായങ്ങള്‍ പറയുന്നതല്ലേ. അവര് പറയട്ടെ.
മാധ്യമ പ്രവര്‍ത്തകന്‍: ഇതല്ലാതെ വേറൊരു കാര്യമുള്ളത് ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഒരു മാസത്തോളമായി സംസ്ഥാനത്തു സമരം നടക്കുന്നു. പലയിടത്തും ക്രമസമാധാന പ്രശ്നമടക്കമുണ്ടാകുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നു. മുഖ്യമന്ത്രി ലോ അക്കാദമി വിഷയത്തില്‍ മൗനം പാലിക്കുന്നുവെന്നുള്ള ആരോപണം സഖ്യകക്ഷികള്‍ക്കടക്കമുണ്ട്.
മുഖ്യമന്ത്രി: ആര്‍ക്കും അങ്ങിനെയൊരു ആക്ഷേപമുണ്ടെന്നു തോന്നുന്നില്ല. മൗനം പാലിക്കുകയെന്നു വെച്ചാല്‍ എന്നോടാരെങ്കിലും വന്നു സംസാരിച്ചാല്‍ ഞാന്‍ സംസാരിക്കുന്നില്ല എങ്കിലല്ലേ മൗനത്തിന്റെ പ്രശ്നം വരുന്നുള്ളൂ. അങ്ങിനെ ഒരു പ്രശ്നം ഇതിനകത്ത് വരുന്നില്ല.
മാധ്യമ പ്രവര്‍ത്തകന്‍: ഫേസ്ബുക്ക് അടക്കമുള്ള നവമാദ്ധ്യമങ്ങളില്‍ കൂടെ സി.പി.ഐ യുടെ സംസ്ഥാന സെക്രട്ടറി തന്നെ പ്രതികരിച്ചിരുന്നു. അതായത് നിയമനടപടികളുമായി പോകേണ്ട സാഹചര്യത്തിലേക്കാണ് എത്തുന്നതു എന്നുള്ള രീതിയില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രി: ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ അവര്‍ പറയില്ലേ. അതിലെന്തിനാ നമ്മള് വിഷമിക്കുന്നത്. അവര് ഓരോ അഭിപ്രായങ്ങള്‍ പറയുന്നതല്ലേ. അവര് പറയട്ടെ.
Also read ‘സര്‍ക്കാര്‍ ഭൂമി ആര് കൈയ്യടക്കിയാലും തിരിച്ചു പിടിക്കണം’: മുഖ്യമന്ത്രിയെ തിരുത്തി വി.എസ്
മാധ്യമ പ്രവര്‍ത്തകന്‍: പക്ഷെ സര്‍ക്കാരിന് സമീപനം വേണല്ലോ. മലാപ്പറമ്പില്‍ ഇങ്ങനെയൊരു വിഷയം വന്നപ്പോള്‍ വളരെ പെട്ടെന്ന് സ്‌കൂള്‍ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നു. പക്ഷെ സര്‍ക്കാര്‍ തന്നെ ഭൂമി കൊടുത്ത ഒരു സ്ഥാപനത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ചില തരത്തിലെങ്കിലും പിന്നോട്ട് പോക്കുണ്ടാകുന്നത്?
മുഖ്യമന്ത്രി: ഇതിലെന്താ പിന്നോട്ട് പോക്ക് ഉണ്ടായിട്ടുള്ളത്?
മാധ്യമ പ്രവര്‍ത്തകന്‍: ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുമോ?
മുഖ്യമന്ത്രി: ലോ അക്കാദമിയില്‍ വി. മുരളീധരന്‍ സമരം ചെയ്യാന്‍ പുറപ്പെട്ടു എന്നുള്ളതുകൊണ്ട് സര്‍ക്കാര്‍ ആകെ വേവലാതി പെടേണ്ടതില്ലല്ലോ. വി.മുരളീധരനാണല്ലോ തുടങ്ങുന്നത്. അതിനു വേണ്ടി സഹായിക്കാന്‍ പുറപെട്ടതാണല്ലോ. നിങ്ങളുടെ കൂട്ടത്തിലുള്ള ചിലരും അതിനുവേണ്ടി വല്ലാതെ വാശി പിടിച്ചു ഇറങ്ങിയിരിക്കുകയാണല്ലോ. അത് പ്രത്യേക ആവശ്യമാണ്. അതിനു ഞാനിപ്പോള്‍ ഈ കസേരയില്‍ ഇരുന്നു അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ. ഹ ഹ ഹ
മാധ്യമ പ്രവര്‍ത്തകന്‍: ദളിത് വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞത് അധിക്ഷേപിച്ചുവെന്നു പരാതി ഉണ്ടല്ലോ.
മുഖ്യമന്ത്രി: അതെല്ലാം അതിന്റെ പരിശോധനകള്‍ നടക്കുന്നുണ്ടല്ലോ. ആ പരിശോധനകള്‍ നടക്കട്ടെ.
മാധ്യമ പ്രവര്‍ത്തകന്‍: അല്പസമയത്തിനു മുമ്പ് കോടിയേരി ബാലകൃഷ്ണനെ കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രയും കൂടി കണ്ടിട്ടുണ്ട്. പ്രതിപക്ഷംകൂടി ലോ അക്കാദമി പ്രശ്നം ഒത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടതായി പറയുന്നു. അത്തരത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണ്?
മുഖ്യമന്ത്രി: എനക്ക് അതിനെ പറ്റി അറിയില്ല. നിങ്ങള്‍ക്ക് എല്ലാ വിവരങ്ങളും ഉണ്ടാകും. എനിക്ക് ആ വിവരമില്ല. ഈ അല്‍പ സമയത്തിനു മുമ്പ് എന്ന് പറഞ്ഞാല്‍ ഇവിടെ നമ്മള്‍ ഇരിക്കുന്നതിന് മുമ്പോ? ഹ ഹ ഹ ഹ
അപ്പോള്‍ ആയല്ലോ ല്ലേ ?
മാധ്യമ പ്രവര്‍ത്തകന്‍: ലോ അക്കാദമിയുടെ കാര്യത്തില്‍, കഴിഞ്ഞ സ്വാശ്രയ നിയമം, എം.എ ബേബി മന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന സ്വാശ്രയ നിയമത്തിലെ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാകാത്തതാണ്.. അല്ലെങ്കില്‍ അത് അട്ടിമറിക്ക പെട്ടതാണ് സ്വാശ്രയമേഖലയില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്കു പുറകിലെ കാരണമെന്ന് ഒരു നിരീക്ഷണം ഇന്നലെ അദ്ദേഹം നടത്തിയിട്ടുണ്ട്. കോഴിക്കോട് വെച്ച്. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷങ്ങളായി എസ്.എഫ്.ഐയിലെ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ തെരുവില്‍ അടികൊള്ളുകയാണ്. ഈ സ്വാശ്രയ മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ സമഗ്രമായ പുതിയൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ?
സ്വാശ്രയ മേഖലയെ കുറിച്ച് ഇപ്പോള്‍ ഒരു പഠനം നടത്താന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ അടക്കം വരട്ടെ. എന്നിട്ടു ആലോചിക്കാം നമുക്കത്. ഇന്നത്തെ സ്ഥിതികളെ കുറിച്ച് രണ്ടു തരത്തിലുള്ള അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഒരു കമ്മിറ്റി വരാന്‍ പോവുകയാണ്. അതിപ്പോള്‍ അനൗണ്‍സ് ചെയ്തിട്ടില്ല. പക്ഷെ, വളരെ ഉന്നത തലത്തിലുള്ള ഒരു കമ്മിറ്റി ആയിരിക്കും.
മറ്റൊന്ന് വി.സി മാരുടെ കമ്മിറ്റി. ഇപ്പോള്‍ രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ആ രണ്ടു റിപ്പോര്‍ട്ടും വന്നതിനു ശേഷം നമുക്കെന്താ വേണ്ടതെന്നു തീരുമാനിക്കാം.
മാധ്യമ പ്രവര്‍ത്തകന്‍: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ചില പ്രസ്താവനകള്‍ സി.പി.ഐ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടല്ലോ. ഏറ്റവുമൊടുവില്‍ ബി.ജെ.പി നേതാക്കളുടെ സമരപന്തല്‍ സന്ദര്‍ശിക്കുന്ന ഒരു സാഹചര്യം പോലും ഉണ്ടായി. കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും മുരളീധരനുമായി കൂടി കാഴ്ച നടത്തിയിരുന്നു. ഇത് എങ്ങിനെയാണ് കാണുന്നത്. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനാണോ ശ്രമം.
മുഖ്യമന്ത്രി: അതുമായി ബന്ധപെട്ടു ഞാന്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല. ഒരു സമരം നടത്താന്‍ ഒരു കൂട്ടര്. മറ്റൊരു കൂട്ടര് പോയി കണ്ടോ ഇല്ലയോ എന്നുള്ളത് എനിക്കറിയുന്ന കാര്യമല്ല. അതുസംബന്ധിച്ചു ഒരു പ്രതികരണം നടത്താന്‍ ഞാനില്ല.
You must read this ‘കോടതിയെയും വെറുതെ വിടാതെ ട്രംപ്’: കുടിയേറ്റക്കാര്‍ക്കെതിരായ വിലക്ക് നീക്കിയ കോടതി വിധി വിഡ്ഡിത്തമെന്ന് വിമര്‍ശനം
മാധ്യമ പ്രവര്‍ത്തകന്‍: ഈ പഴയ നടരാജ പിള്ളയുടെ ആളുകള്‍ തന്നെ ഈ ഭൂമി തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് വന്നിട്ടുണ്ട്. ഈ ട്രസ്റ്റുകളുടെ കാര്യത്തില്‍ തന്നെ ട്രസ്റ്റുമായി ബന്ധപെട്ടു ട്രസ്റ്റ് ഫോം ചെയ്തപ്പോള്‍ ഉണ്ടാക്കിയിട്ടുള്ള മുഴുവന്‍ ചട്ടങ്ങളും ലംഘിച്ചിരുന്നു. അങ്ങയുടെ സുഹൃത്ത് ടി. പത്മനാഭന്‍ തന്നെ ഇന്നലെ പറഞ്ഞത് എല്ലാ ട്രസ്റ്റുകളെയും പേടിക്കണം എന്നാണ്. അപ്പോള്‍ ഈ ട്രസ്റ്റ് നടത്തിയിട്ടുള്ള നിയമലംഘനങ്ങള്‍ പരിശോധിച്ച് വേണ്ടി വന്നാല്‍ ആ ഭൂമി ഏറ്റെടുക്കാനുള്ള നിലപാടുണ്ടാകുമോ?
മുഖ്യമന്ത്രി: ഒരു പരിശോധനക്കും ഇപ്പോള്‍ പോകുന്ന പ്രശ്നമില്ല.
മാധ്യമ പ്രവര്‍ത്തകന്‍: പരിശോധിക്കുന്നില്ല?
മുഖ്യമന്ത്രി: ഏതോ കാലത്തു സി.പി രാമസ്വാമി അയ്യരെടുത്ത ഭൂമി അത് പരിശോധിക്കാന്‍ ഇപ്പോള്‍ ഈ ഗവണ്മെന്റിനു കഴിയുന്ന കാര്യമല്ല. ആ പരിശോധനക്ക് ഇപ്പോള്‍ പോകുന്ന പ്രശ്നമില്ല.
മാധ്യമ പ്രവര്‍ത്തകന്‍: ഭൂമി ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ടു വി.എസ് നേരത്തെ അങ്ങേക്കൊരു ഒരു കത്ത് നല്‍കിയിട്ടുണ്ടല്ലോ?
മുഖ്യമന്ത്രി: അതൊക്കെ ആവശ്യങ്ങളല്ലേ.. അങ്ങിനെ പല ആവശ്യങ്ങള്‍ വരൂല്ലേ.. അത് വേറെ കാര്യം…
ഇതേതോ ഒരു പിള്ളയുടെ കാര്യം പറഞ്ഞില്ലേ? നടരാജ പിള്ള… ആ നടരാജ പിള്ളയുടെ ഭൂമി ഈ സര്‍ക്കാരോ ഇതിനു മുമ്പിലുള്ള സര്‍ക്കാരോ എടുത്തതല്ല. അക്കാര്യം പരിശോധിക്കാന്‍ ഈ സര്‍ക്കാരിന് കഴിയില്ല. അതാണ് ഞാന്‍ പറഞ്ഞത്.