| Monday, 21st January 2019, 7:37 pm

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് 2014ലെ തെരഞ്ഞെടുപ്പിലെ ഇ.വി.എം അട്ടിമറി റിപ്പോര്‍ട്ട് ചെയ്യാനിരിക്കെ; ഹാക്കറുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഹാക്കറായ സയ്ദ് ഷുജ. “ഇ.വി.എമ്മുകളിൽ നടന്ന തട്ടിപ്പിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇ.വി.എമ്മുകളിൽ ഉപയോഗിക്കുന്ന കേബിളുകൾ ആരാണ് നിർമ്മിക്കുന്നതിന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവർ. എന്നാൽ അതിനു മുൻപ് അവർ കൊല്ലപ്പെട്ടു” സയ്ദ് പറയുന്നു. മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവർത്തകനോട് ഈ കാര്യങ്ങൾ താൻ പറഞ്ഞിരടുന്നതാണെന്നും അയാൾ ഒന്നും ചെയ്തില്ലെന്നും സയ്ദ് കുറ്റപ്പെടുത്തുന്നു. “ദിവസവും ചാനലിൽ ഇരുന്നു ബഹളം വെക്കുന്ന ആളാണ് ഇയാൾ” സയ്ദ് പറഞ്ഞു.

Also Read വോട്ടിങ് മെഷീനില്‍ അട്ടിമറി; ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ മരണപ്പെട്ടത് ഹാക്കിംഗ് വിവരം വെളിപ്പെടുത്താനിരിക്കെയെന്ന് യു.എസ് ഹാക്കര്‍

തെരഞ്ഞെടുപ്പുകളിൽ നടന്ന ഇ.വി.എം. ഹാക്കിങ്ങുകളെ കുറിച്ച് അറിയാമായിരുന്നതിനാലാണ് മുതിർന്ന ബി.ജെ.പി. നേതാവായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ഷുജ നടത്തി. ഇ.വി.എമ്മുകളിൽ നടത്തുന്ന തട്ടിപ്പ് പരസ്യമാക്കാനിരിക്കുകയായിരുന്നു മുണ്ടെ. ഷുജ പറയുന്നു. 2014ലെ മോദി മന്ത്രിസഭയിൽ അംഗമായിരുന്നു മുണ്ടെ. തെരഞ്ഞെടുപ്പിന്റെ ഫലം വന്നു ഏതാനും ദിവസങ്ങൾക്കുള്ളിൽ മുണ്ടെ കൊല്ലപ്പെടുകയായിരുന്നു.

Also Read 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നെന്നു യു.എസ് ഹാക്കറിന്റെ വെളിപ്പെടുത്തൽ

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ ആകുമെന്ന് പറഞ്ഞുകൊണ്ട് ഡെമോൺസ്റ്റർഷൻ നടത്തി അത് കാണികളെ ലൈവായി ബോധ്യപ്പെടുത്തുകയായിരുന്നു ഹാക്കറും സൈബർ വിദഗ്ധനുമായ സയ്ദ്. യു.പി , ഗുജറാത്ത്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലും തിരിമറി നടന്നുവെന്നും ദൽഹി തെരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിർത്തിയതിനാലാണ് ആം ആദ്മി പാർട്ടി ജയിച്ചതെന്നും ഷുജ പറയുന്നു.

We use cookies to give you the best possible experience. Learn more