| Monday, 28th November 2016, 4:12 pm

നോട്ടു നിരോധിച്ച് കൊണ്ട് മോദി നടത്തിയ പ്രസംഗം റെക്കോര്‍ഡ് ചെയ്തതാണെന്ന് വെളിപ്പെടുത്തല്‍; വിവരം പുറത്തുവിട്ട ദൂരദര്‍ശന്‍ മാധ്യമപ്രവര്‍ത്തകന് വധഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുന്‍കൂട്ടി ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്ത മോദിയുടെ പ്രസംഗമാണ് ചാനലുകള്‍ക്ക് നല്‍കിയതെന്നും ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും സത്യേന്ദ്ര മുരളി പറഞ്ഞു. നവംബര്‍ 24ന് ദല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സത്യേന്ദ്രയുടെ വെളിപ്പെടുത്തല്‍.


ന്യൂദല്‍ഹി:  500, 1000 നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചുള്ള നവംബര്‍ 8ലെ മോദിയുടെ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വെളിപ്പെടുത്തലുമായി ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തകന്‍ സത്യേന്ദ്ര മുരളി.

മുന്‍കൂട്ടി ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്ത മോദിയുടെ പ്രസംഗമാണ് ചാനലുകള്‍ക്ക് നല്‍കിയതെന്നും ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും സത്യേന്ദ്ര മുരളി പറഞ്ഞു. നവംബര്‍ 24ന് ദല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സത്യേന്ദ്രയുടെ വെളിപ്പെടുത്തല്‍.


Dont Miss വീണ്ടും പ്രഹസനം: പിന്‍വലിക്കുവാനുള്ള ഇളവ് അസാധുവാക്കപ്പെട്ടാത്ത നോട്ടുകളിലെ നിക്ഷേങ്ങള്‍ക്ക് മാത്രം


നവംബര്‍ 8ന്  രാത്രി അടിയന്തര ക്യാബിനറ്റ് യോഗം ചേര്‍ന്ന ശേഷം ചാനലുകളോട് 8മണിക്ക് തത്സമയ സംപ്രേഷണം ആവശ്യപ്പെട്ടായിരുന്നു മോദി പ്രഖ്യാപനം നടത്തിയിരുന്നത്.

എന്നാല്‍ എത്രോയോ മുമ്പ് തയ്യാറാക്കിയ വീഡിയോ നവംബര്‍ 8ന് ലൈവെന്ന പേരില്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നെന്നാണ് സത്യേന്ദ്ര വെളിപ്പെടുത്തുന്നത്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സത്യേന്ദ്ര പറയുന്നു.

സര്‍ക്കാരിന്റെ കള്ളക്കളി പുറത്തുവിടാന്‍ ഇത്രയും വൈകിയത് തെളിവുകള്‍ ശേഖരിക്കേണ്ടതിനാലാണെന്നും സത്യേന്ദ്ര ഓണ്‍ലൈന്‍ മാധ്യമമായ ക്യാച്ച് ന്യൂസിനോട് പറഞ്ഞു. ദൂരദര്‍ശനിലെ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ആരോപണത്തെ ശരിവെക്കുന്നുണ്ട്.


Read more: നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരെ റീമ കല്ലിംഗല്‍; നിരായുധയായ സ്ത്രീയുടെ ശരീരത്തിലേക്ക് 19 വെടിയുണ്ടകളെന്ന് റീമ


വിഷയം സുപ്രീംകോടതിയെ സമീപിക്കുമെന്ന് സത്യേന്ദ്ര പറഞ്ഞു.

അതേ സമയം വാര്‍ത്ത പുറത്തു വിട്ടതിന്റെ പേരില്‍ വധഭീഷണി നേരിടുകയാണ് സത്യേന്ദ്ര മുരളി. തന്നെ തട്ടിക്കൊണ്ട് പോകുമെന്നും വധിക്കുമെന്നും ഫോണ്‍ സന്ദേശം വന്നതായി സത്യേന്ദ്ര പറഞ്ഞു. ഫേസ്ബുക്കിലടക്കം തനിക്കെതിരെ വിദ്വേഷ പ്രസംഗം നടക്കുന്നതായും സത്യേന്ദ്ര പറഞ്ഞു.

ജെയ്പൂര്‍ സ്വദേശിയായ സത്യേന്ദ്ര 2013 മുതല്‍ ദൂരദര്‍ശനില്‍ ജോലി ചെയ്ത് വരികയാണ്.

We use cookies to give you the best possible experience. Learn more