Daily News
മാധ്യമ പ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 30, 02:28 pm
Tuesday, 30th December 2014, 7:58 pm

B.G ന്യൂദല്‍ഹി: പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ് അന്തരിച്ചു. 87 വയസായിരുന്നു. തിരുവല്ല സ്വദേശിയായ അദ്ദേഹം മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രങ്ങളുടെ പത്രാധിപരായിരുന്നു ബി. ജി. വര്‍ഗീസ്. നേരത്തെ പത്രപ്രവര്‍ത്തന മേഖലയിലെ സംഭാവനക്ക് അദ്ദേഹത്തിന് മാഗ്‌സസെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1927 ജൂണ്‍ 21ന് ജനിച്ച ബി. ജി. വര്‍ഗീസ് ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്.  ദല്‍ഹി സെന്റ് സറ്റീഫന്‍സ് കാംബ്രിഡ്ജ് ട്രിനിറ്റി കോളേജ് എന്നിവിടങ്ങളിലായാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നത്. ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം മാരുതി കാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് സഞ്ജയ് ഗാന്ധിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ദിരക്ക് അനഭിമതനായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. “ഫസ്റ്റ് ഡ്രാഫ്റ്റ്: വിറ്റനസ് റ്റു മെയ്കിംഗ് ഓഫ് മോഡേണ്‍ ഇന്‍ഡ്യ” എന്നത് അദ്ദേഹത്തിന്റെ ആത്മകഥയാണ്.