| Monday, 11th December 2023, 10:49 pm

നവകേരള സദസില്‍ മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: നെടുങ്കണ്ടത്തില്‍ നവകേരള യാത്രക്കിടെ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍. മംഗളത്തിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫറായ എയ്ഞ്ചല്‍ അടിമാലിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്തത്.

നവകേരള സദസിലേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ എം.എംഎം മണി എം.എല്‍.എ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്ന ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എയ്ഞ്ചലിന്റെ കഴുത്തിന് പിടിച്ച് തള്ളുകയും മര്‍ദിക്കുകയുമായിരുന്നു.

സദസിലുണ്ടായിരുന്ന മന്ത്രിമാരടക്കം ഒന്നും ചെയ്യരുതെന്ന് താകീത് നല്‍കിയിട്ടും ഗണ്‍മാന്‍ എയ്ഞ്ചലിന്റെ കഴുത്തിലെ പിടി വിടാന്‍ തയ്യാറായില്ലായെന്നും പരാതി ഉയരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Journalist assaulted in Navakerala Sadas

We use cookies to give you the best possible experience. Learn more