| Thursday, 15th December 2022, 9:24 pm

'ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നം'; ഒരു തരം പ്രത്യേക മനുഷ്യരാണവര്‍: അരുണ്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പത്താന്‍ സിനിമയിലെ ബേഷരം രംഗ് എന്ന പാട്ടിലെ ദീപികയുടെ വസ്ത്ര ധാരണവും അതിലെ കാവി നിറവും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരുന്നു. ചിത്രത്തിനെതിരെ ബോയ്കോട്ട് ആഹ്വാനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

വിഷയത്തിലിപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നമെന്നാണ് അരുണ്‍കുമാര്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നിങ്ങളിറിഞ്ഞാരുന്നോ, കഴിഞ്ഞ മാസം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ ദിവ്യാ ഫാര്‍മസി പതഞ്ജലി ബ്രാന്‍ഡില്‍ പുറത്തിറക്കുന്നഅഞ്ച് പതഞ്ജലി മരുന്നുകളുടെ(ദിവ്യ ലിപിഡോം, ദിവ്യ ലിവോഗ്രിത്, ദിവ്യ ലിവാമൃത് അഡ്വാന്‍സ്, ദിവ്യ മധുനാശിനി വതി, ദിവ്യ മധുനാശിനി ടാബ്ലറ്റ് എന്നീ ഹൃദ്രോഗമടക്കമുള്ള രോഗങ്ങളുടെ മരുന്നെന്ന തരത്തില്‍ മാര്‍ക്കറ്റില്‍ ലഭ്യമായവയുടെ) ഉത്പാദനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചത്? ഈ മരുന്നുകളുടെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയില്‍ രണ്ട് മാധ്യമങ്ങള്‍ക്ക് പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് നല്‍കിയത്. ഇ ബ്രാന്‍ഡ് പതഞ്ജലിയായതുകൊണ്ടു മാത്രം കാവി അടിവസ്ത്രം ആരും തിരഞ്ഞില്ല.

ഏത് മായം ചേര്‍ക്കുന്നു എന്നതല്ല, ആര് മായം ചേര്‍ക്കുന്നു എന്നതാണ് പ്രശ്‌നം.
ഏത് നിറമുള്ള അടിവസ്ത്രം എന്നതല്ല
ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നം.
ഇക്കൂട്ടരെ അടയാളപ്പെടുത്തുന്നത് എങ്ങനെയായിരിക്കും എന്ന് ആലോചിക്കൂ. ബീഫ് തപ്പി വരുന്നവര്‍, ഇ.ഡിയെ വിളിക്കാന്‍ പോകുന്നവര്‍, കുളത്തില്‍ വിഗ്രഹം തപ്പി പോകുന്നവര്‍, പശുവിന്റെ പാലില്‍ സ്വര്‍ണ്ണം തിരഞ്ഞവര്‍, ഗോമൂത്രം ഒഴിച്ച് ദളിതന്‍ കുടിച്ച കുടിവെള്ള പാത്രം ശുദ്ധിയാക്കിയവര്‍, കാമ്പസുകളില്‍ നിരോധന ഉറകള്‍ തേടി പോയവര്‍. ഒടുവിലിതാ. തേടി പോയവര്‍. ഒരു തരം പ്രത്യേകം മനുഷ്യരാണല്ലേ ഇവര്‍,’ അരുണ്‍കുമാര്‍ പറഞ്ഞു.

അതേസമയം, പാട്ടിലൂടെയും സിനിമയിലൂടെയും ഇസ്ലാമൈസേഷനാണ് പ്രചരിപ്പിക്കുന്നത് എന്നാണ് ട്വിറ്ററില്‍ തീവ്രഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നും പ്രചരിക്കുന്നത്. ദീപികയുടെ വസ്ത്രധാരണത്തിനെതിരെയും ട്വിറ്ററില്‍ അധിക്ഷേപ കമന്റുകള്‍ പ്രവഹിക്കുന്നുണ്ട്.

പാകിസ്ഥാനില്‍ നിന്നുമുള്ള ആക്ടര്‍ ഐ.എസ്. ഏജന്റിന്റെ പേരില്‍ സിനിമ നിര്‍മിച്ച് ഇന്ത്യയില്‍ നിന്നും പണമുണ്ടാക്കുന്നു. ആ പണം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നു. അതുകൊണ്ട് പത്താന്‍ സിനിമയെ പിന്തുണക്കാതിരിക്കുക എന്നാണ് ഒരു ട്വീറ്റ്. കാവി ബിക്കിനി ധരിച്ച ഹിന്ദു പെണ്‍കുട്ടിയെ പത്താന്‍ വശീകരിക്കാന്‍ ശ്രമിക്കുന്നു. പരോക്ഷമായി പലതും പറഞ്ഞുവെക്കുകയാണെന്നാണ് മറ്റൊരു ട്വീറ്റ്.

Content Highlight: Journalist and teacher Arun Kumar has come forward with a response on Pathaan pathan boycott issue

We use cookies to give you the best possible experience. Learn more