| Saturday, 6th October 2018, 7:08 pm

സബര്‍മതി ജയിലില്‍ ജേണലിസം കോഴ്‌സ്; പൂര്‍ത്തിയാക്കിയാല്‍ ജോലി ഉറപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹ്മദാബാദ്: ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി ജേണലിസം കോഴ്‌സ് ആരംഭിച്ചു. ഗാന്ധിജി ആരംഭിച്ച നവജീവന്‍ ട്രസ്റ്റാണ് സംഘാടകര്‍. പ്രൂഫ് റീഡിങ് കോഴ്‌സാണ് ആദ്യപടിയായി ആരംഭിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ജോലി ഉറപ്പുനല്‍കിയതായി നവജീവന്‍ ട്രസ്റ്റ് അറിയിച്ചു.

ALSO READ:കര്‍ഷക റാലിയില്‍ മോദി സ്തുതിയുമായി അമിത് ഷാ; നാടകമെന്ന് വിമര്‍ശനം

രാജ്യത്ത് ആദ്യമായാണ് ജയിലില്‍ ഇത്തരമൊരു കോഴ്‌സ് ആരംഭിക്കുന്നത്. തടവുപുള്ളികള്‍ക്ക് മാധ്യമരംഗത്ത് തൊഴില്‍സാധ്യത സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യമാണ് കോഴ്‌സിനുള്ളത്. ഗാന്ധിജിയുടെ 150ാം വാര്‍ഷികത്തിനോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. ക്ലാസുകള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കും.

ആദ്യബാച്ചിലേക്ക് 20പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആഴ്ചയില്‍ മൂന്നുദിവസമാകും ക്ലാസ്. മാധ്യമരംഗത്തെ പ്രമുഖരും ക്ലാസെടുക്കും. ഗുജറാത്തി ഭാഷയിലാകും കോഴ്‌സ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രൂഫ് റീഡിങ് ജോലി നല്‍കുമെന്നാണ് വാഗദാനം.

We use cookies to give you the best possible experience. Learn more