റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ കിലിയന്‍ എംബാപ്പെ ഈയിടെ മോശം പ്രകടനമാണ് ഫുട്‌ബോളില്‍ കാഴ്ചവെച്ചത്. ഇതോടെ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് താരം വിധേയനായിരുന്നു. വലിയ തുകയ്ക്കാണ് പി.എസ്.ജിയില്‍ നിന്ന് റയല്‍ താരത്തെ ക്ലബ്ബില്‍ എത്തിച്ചത്. തുടക്കത്തില്‍ എംബാപ്പെയെ ലാലിഗ ഭീമന്‍മാര്‍ സ്വന്തമാക്കിയപ്പോള്‍ നിരവധിപേര്‍ എംബാപ്പെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്‍ഗാമിയാകുമെന്ന് പറഞ്ഞിരുന്നു.
പോര്‍ച്ചുഗീസ് ഇതിഹാസം റോണോ റയല്‍ മാഡ്രിഡില്‍ മികച്ച വിജയം നേടുകയും ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച സ്‌കോററായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എംബാപ്പെയുടെ നിലവിലെ പ്രകടനം നിരാശാജനകമാണ്. നിര്‍ണായക മത്സരങ്ങളില്‍ പോലും ടീമിനെ സഹായിക്കാതെയും പെനാല്‍റ്റികള്‍ പാഴാക്കിയും താരം മോശം പ്രകടനമാണ് നടത്തുന്നത്.
‘ഒരു സ്ട്രൈക്കര്‍ എന്ന നിലയില്‍ അവന്‍ വളരെയധികം കഷ്ടപ്പെടുന്നു. സ്വയം മുന്നേറാന്‍ അദ്ദേഹത്തിന് സ്ഥലവും പിന്തുണയും കുറവാകും. അതിന് മുതിരുന്നത് വലിയ സമ്മര്‍ദവും പ്രതീക്ഷകളും ഉണ്ടാക്കും. ക്രിസ്റ്റ്യാനോ ചെയ്തത് അവനും ചെയ്യുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നു, അത് അസാധ്യമാണ്,’ ജോസിപ് ഇലിസിച്ച് പറഞ്ഞു.
Content Highlight: Josip Ilicic Talking About Kylian Mbappe