| Wednesday, 15th May 2024, 1:54 pm

അത് കണ്ടപ്പോൾ, ഇയാൾ കൊള്ളാമെന്ന് തോന്നി, അയാളുടെ പേര് സജിൻ എന്നായിരുന്നു, ഇന്നത്തെ മമ്മൂട്ടി: ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ജോഷി. ജയൻ മുതൽ ജോജു വരെയുള്ള മലയാള സിനിമയിലെ നായകൻമാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്‌ഷ്യൽ സിനിമകളുടെ തലതൊട്ടപ്പനാണ്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് ജോഷി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയവും ഗംഭീര തിരിച്ചുവരവായും വിലയിരുത്തപ്പെടുന്ന ന്യൂ ഡൽഹിയടക്കം ധ്രുവം, കൗർവർ, നിറക്കൂട്ട് തുടങ്ങി മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ചിത്രങ്ങളൊന്നും മലയാള പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.

മമ്മൂട്ടി ഒരു സൂപ്പർ സ്റ്റാർ ആയി മാറുന്നതിൽ ജോഷി എന്ന സംവിധായകൻ വഹിച്ച പങ്ക് ചെറുതല്ല. കരിയറിന്റെ തുടക്ക സമയത്ത് നിരവധി സംവിധായകരുടെ അടുത്ത് അവസരം ചോദിച്ചിട്ടുള്ള ആളാണ് മമ്മൂട്ടി. എന്നാൽ ഭാഗ്യത്തിന് തന്നെ തേടി മമ്മൂട്ടി വന്നിട്ടില്ല എന്നാണ് ജോഷി പറയുന്നത്.

മമ്മൂട്ടിയെ ആദ്യമായി കാണുന്നത് മേള എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണെന്നും അത് തനിക്ക് നന്നായി ഇഷ്ടപ്പെട്ടെന്നും ജോഷി പറയുന്നു. പിന്നീട് ആദ്യമായി നേരിൽ കാണുമ്പോൾ സജിൻ എന്നാണ് മമ്മൂട്ടിയുടെ പേരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു ജോഷി.

‘ഭാഗ്യത്തിന് എന്നെ കാണാൻ മമ്മൂട്ടി വന്നിട്ടില്ല. മമ്മൂട്ടിയുടെ പടമുള്ള ‘മേള’ എന്ന സിനിമയുടെ പോസ്റ്ററാണ് ഞാൻ ആദ്യം ശ്രദ്ധിക്കുന്നത്. മമ്മൂട്ടി ബുള്ളറ്റ് ഓടിച്ചു വരുന്ന പടമായിരുന്നു പോസ്റ്ററിൽ.

‘ഇയാൾ കൊള്ളാമല്ലോ’ എന്ന് അന്നേ തോന്നി. പിന്നീട് പ്രസാദ് സ്റ്റുഡിയോയിൽ വച്ചാണ് നേരിൽ കാണുന്നത്. പി.ജി. വിശ്വംഭരന്റെ സ്ഫോടനം എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട്.

അന്ന് പക്ഷെ, സജിൻ എന്നാണ് മമ്മൂട്ടിയുടെ പേര്. ‘ആ രാത്രി’ എന്ന സിനിമയിലാണ് മമ്മൂട്ടിയുമായി ആദ്യമായി ഒന്നിക്കുന്നത്,’ജോഷി പറയുന്നു.

Content Highlight:  joshy Talk About First Meet Up With Mammootty

Latest Stories

We use cookies to give you the best possible experience. Learn more