വാഷിങ്ടണ്‍: ജോഷ്വാ ട്രംപിന് തന്റെ പേരിനോട് വെറുപ്പായിരുന്നു. സ്വന്തം പേരിനൊപ്പം അമേരിക്കന്‍ പ്രസിഡന്റിന്റെ പേരുള്ളതിനാല്‍ രണ്ട് വര്‍ഷത്തിനിടെ നിരവധി തവണയാണ് 11 വയസ്സുള്ള ജോഷ്വാ കളിയാക്കലുകള്‍ നേരിട്ടത്. പരിഹാസം രൂക്ഷമായതോടെ സ്‌കൂള്‍ പഠനം നിര്‍ത്തിവെയ്്ക്കാനും ജോഷ്വായും കുടുംബവും തീരുമാനിച്ചിരുന്നു. എന്നാല്‍ ജോഷ്വാ ഇപ്പോള്‍ സന്തോഷവാനാണ്. അതിനൊരു കാരണവുമുണ്ട്.
പേരിനൊപ്പമുള്ള ട്രംപ് ജോഷ്വായ്ക്ക് ഇപ്പോള്‍ വലിയൊരു നേട്ടമാണ് നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ സ്‌റ്റേറ്റ് ഓഫ് ദ യൂണിയന്‍ അഡ്രസ്സിലെ പ്രത്യേക ക്ഷണിതാവായിരുന്നു ജോഷ്വാ. വിവരങ്ങളറിഞ്ഞ പ്രഥമ വനിത മെലേന ട്രംപാണ് വാര്‍ഷിക പ്രസംഗത്തിലേക്ക് കുഞ്ഞു ട്രംപിനെ ക്ഷണിച്ചത്. ആന്റി ബുള്ളിയിംഗിന്റെ മുഖമായിട്ടാണ് കുട്ടിയെ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.
ALSO READ: ഐ.എസ്സിനെതിരെ അമേരിക്ക ജയിച്ചെന്ന് ട്രംപ്; വാദം പൊളിച്ച് സി.എന്‍.എന്‍.
പേരിനെചൊല്ലി മകന്‍ നേരിട്ട പരിഹാസങ്ങള്‍ മകനെ ഒരുപാട് തളര്‍ത്തിയെന്നും ഒരിടക്ക് ഞങ്ങളാകെ ഭയപ്പെട്ടെന്നും കുഞ്ഞ് ട്രംപിന്റെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ പക്ഷെ പ്രസിഡന്റിന്റെ അപക്വമായ നിലപാടിന്റെ ഇരയാണ് ജോഷ്വാ ട്രംപെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.
ബുള്ളിയിങിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം. അമേരിക്കയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബുള്ളിയിങ് കൂടുതലാണെന്നും ഇത് മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.