| Sunday, 27th August 2023, 7:00 pm

പൊറിഞ്ചുവിന് ശേഷം ജോജുവിനൊപ്പമുള്ള ജോഷിയുടെ ആന്റണിക്ക് പാക്കപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷിയും-ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ ആന്റണിയുടെ ഷൂട്ടിന് ഇന്ന് ഇരാറ്റുപേട്ടയില്‍ പാക്കപ്പ്. 70 ദിവസം നീണ്ട ഷൂട്ടിങ്ങാണ് പാക്കപ്പ് ആയത്. ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍ എന്നിവര്‍ തന്നെയാണ് ആന്റണിയിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ ആന്റണിക്കായി കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആന്റണിയുടെ ഓരോ അപ്ഡേറ്റും ആരാധകര്‍ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്.

ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധര്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

ആന്റണിയില്‍ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനും ആശാ ശരത്തും ആദ്യമായിട്ടാണ് ഒരു ജോഷി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ജോജു ജോര്‍ജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായി ജോജു ജോര്‍ജ്ജ് എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും പവര്‍ ഫുള്‍ മാസ്സ് കഥാപാത്രവും ഏറെ ആരാധകര്‍ ഉള്ള കഥാപാത്രം കൂടിയായിരുന്നു കാട്ടാളന്‍ പൊറിഞ്ചു.

പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷംസംവിധായകന്‍ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ഇരട്ട എന്ന സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചാണ് നടന്നത്. രചന – രാജേഷ് വര്‍മ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് – അനൂപ് പി ചാക്കോ, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍ – രാജശേഖര്‍, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – വര്‍ക്കി ജോര്‍ജ് , സഹ നിര്‍മാതാക്കള്‍ – ഷിജോ ജോസഫ്, ഗോകുല്‍ വര്‍മ്മ, കൃഷ്ണരാജ് രാജന്‍, പി ആര്‍ ഒ – ശബരി.മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, ഡിസ്ട്രിബ്യുഷന്‍ – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Joshiy joju movie antony shoot completed
We use cookies to give you the best possible experience. Learn more