സ്‌കോട്‌ലാന്‍ഡിനെ പറപ്പിച്ച് ഓസീസ് കൊടുങ്കാറ്റ്; പിറന്നത് പുതിയ ചരിത്രം!
Sports News
സ്‌കോട്‌ലാന്‍ഡിനെ പറപ്പിച്ച് ഓസീസ് കൊടുങ്കാറ്റ്; പിറന്നത് പുതിയ ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 9:42 pm

സ്‌കോട്‌ലാന്‍ഡും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടി-20 മത്സരം പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കം പിഴച്ചെങ്കിലും ജോഷ് ഇംഗ്ലിസിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് ടീം നേടിയത്.

മൂന്നാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ജോഷ് 49 പന്തില്‍ 7 സിക്‌സറും 7 ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് അടിച്ചുകൂട്ടിയത്. 210.2 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു ജോഷിന്റെ അമ്പരപ്പിക്കുന്ന പ്രകടനം. 43 പന്തലായിരുന്നു താരം സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ടി-20യില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്.
ഇന്റര്‍നാഷണല്‍ ടി-20യില്‍ ഒരു ഓസ്‌ട്രേലിയന്‍ താരം സ്വന്തമാക്കുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് ജോഷ് നേടിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി വേഗമേറിയ സെഞ്ച്വറി നേടിയ താരം, പന്ത്, വര്‍ഷം

ജോഷ് ഇംഗ്ലിസ് -43 പന്ത് -2024

ആരോണ്‍ ഫിഞ്ച് -47 പന്ത് -2013

ജോഷ് ഇംഗ്ലിസ് – 47 പന്ത് – 2023

ഗ്ലെന്‍ മാക്‌സ് വെല്‍ -47 പന്ത്- 2023

സെഞ്ച്വറി നേടിയ ജോഷിന്റെ വിക്കറ്റ് സ്വന്തമാക്കിയത് ക്രിസ് സോളാണ്. മത്സരത്തില്‍ ജോഷിന് പുറമേ മികച്ച പ്രകടനം നടത്തിയത് കാമറൂണ്‍ ഗ്രീന്‍ ആയിരുന്നു 29 പന്തില്‍ 2 വീതം സിക്‌സും ഫോറും നേടി 36 റണ്‍സുമായാണ് താരം കൂടാരം കയറിയത്. ബ്രാഡ്ലി ക്യൂരിക്കാണ് ഗ്രീനിന്റെ വിക്കറ്റ്. മാര്‍ക്കസ് സ്റ്റോയിസ് 20 റണ്‍സും ഡേവിഡ് 17 റിന്‍സുമായി പുറത്താകാതെ അവസാനഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.

അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു തുടക്കത്തില്‍ സ്‌കോട്ട്‌ലാന്‍ഡ് കങ്കാരുക്കള്‍ക്ക് നല്‍കിയത്. ഓപ്പണിങ് ഇറങ്ങിയ ജാക്ക് ഫ്രെസര്‍ മക്ഗ്രര്‍ഗിനെയും ട്രാവിസ് ഹെഡിനെയും പുറത്താക്കിയാണ് സ്‌കോട്ലാന്‍ഡ് തുടങ്ങിയത്. ടീം സ്‌കോര്‍ 11 റണ്‍സില്‍ നില്‍ക്കവെ സ്‌കോട്ടിഷ് പേസ് ബൗളര്‍ ബ്രാഡ്ലി ക്യൂരി രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ ഗോള്‍ഡന്‍ ഡെക്കാക്കി പറഞ്ഞയക്കുകയായിരുന്നു.

മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ജാക്കിയേയും ബ്രാഡ്‌ലി കൂടാരം കയറ്റി. തന്റെ ആദ്യ രണ്ടു ഓവറുകളിലുമായി വിക്കറ്റുകള്‍ നേടി വമ്പന്‍ പ്രകടനമാണ് സ്‌കോട്ലാന്‍ഡിനു വേണ്ടി താരം കാഴ്ചവച്ചത്.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്‌കോട്‌ലാന്‍ഡ് ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സാണ് നേടിയത്.

 

Content Highlight: Josh Inglis In Record Achievement Against Scotland