സിഡ്‌നിയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ 14 റണ്‍സിന്റെ ലീഡാണ് പാകിസ്ഥാന്‍ നേടിയത്. ആദ്യ ഇന്നിങ്സില്‍ 313 റണ്‍സാണ് പാകിസ്ഥാന് നേടന്‍ സാധിച്ചത്. എന്നാല്‍ തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസീസിനെ 299 റണ്‍സിന് തളക്കാന്‍ മെന്‍ ഇന്‍ ഗ്രീനിന് കഴിഞ്ഞു.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് കൂട്ടത്തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 58ന് രണ്ട് എന്ന നിലയില്‍ നിന്നും 67ന് ഏഴ് എന്ന നിലയിലേക്ക് വളരെ വേഗമാണ് പാകിസ്ഥാന്‍ വീണത്.
നിലവില്‍ 68 റണ്‍സിന് ഏഴ് എന്ന നിലയിലാണ് പാകിസ്ഥാന്‍ മൂന്നാം ദിനം അവസാനിപ്പിച്ചത്. 18 പന്തില്‍ ആറ് റണ്‍സുമായി മുഹമ്മദ് റിസ്വാനും മൂന്ന് പന്തില്‍ റണ്ണൊന്നും നേടാതെ ആമിര്‍ ജമാലുമാണ് ക്രീസില്‍.
മിച്ചല്‍ സ്റ്റാര്‍ക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയായിരുന്നു പേസ് ആക്രമണം തുടങ്ങിയത്. ബാബര്‍ അസമും സയിം അയൂബും ചേര്‍ന്ന് 57 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് പാക്കിസ്ഥാന് നല്‍കിയത്. എന്നാല്‍ പിന്നീട് ഷാന്‍ മസൂദിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ പടയ്ക്ക് അഞ്ചുവിക്കറ്റുകളാണ് ഇടയില്‍ നഷ്ടമായത്. ഒരു ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ഹേസല്‍ വുഡാണ് പാകിസ്ഥാനെ ഞെട്ടിച്ചത്.
25ാം ഓവറിലെ ആദ്യ പന്തില്‍ ഹേസല്‍ വുഡ് സൗത്ത് ഷക്കീലിനെ പുറത്താക്കി തുടര്‍ന്ന് സാജിദ് ഖാനും ജോഷിന്റെ ഇരയായി. അതേ ഓവറിലെ മൂന്നാം പന്തില്‍ അദ്ദേഹത്തിന് ഓഫ് സ്റ്റംപ്. ഓവറിലെ അഞ്ചാം പന്തില്‍ സല്‍മാന്‍ അലി ആഘയെയും കൂടാരം കയറ്റി മികച്ച പ്രകടനമാണ് താരം നടത്തിയത്. ത്രീ വിക്കറ്റ് മെയ്ഡണ്‍ ആണ് ജോഷ് സ്‌കോര്‍ ചെയ്തത്.
സിഡ്നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും പൂജ്യത്തിന് പുറത്താവുകയും ബാബര്‍ അസവും സൗദ് ഷക്കീലും അടക്കമുള്ളവര്‍ക്ക് സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഒമ്പതാം നമ്പറില്‍ ഇറങ്ങിയാണ് ജമാല്‍ അര്‍ധ സെഞ്ച്വറി നേടിയത്. 97 പന്തില്‍ നിന്നും 82 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറും നാല് സിക്സറുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
Content Highlight: Josh Hazelwood took three wickets in an over against Pakistan