| Wednesday, 20th November 2024, 3:14 pm

പരമ്പരയില്‍ അവന്‍ ഇല്ലാത്തത് ഞങ്ങളുടെ ഭാഗ്യം: സ്റ്റാര്‍ ബാറ്ററെക്കുറിച്ച് ഹേസല്‍വുഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര നവംബര്‍ 22നാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്.

എന്നാല്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര ടെസ്റ്റ് ടീമിന്റെ ഭാഗമല്ല. മികച്ച റെഡ് ബോള്‍ ബാറ്ററുടെ അഭാവത്തില്‍ ആശ്വസിക്കുകയാണ് ഓസീസ് ബൗളര്‍ ജോഷ് ഹേസല്‍വുഡ്. കഴിഞ്ഞ രണ്ട് പര്യടനങ്ങളിലും പൂജാരയുടെ പ്രതിരോധം ബൗളര്‍മാരെ കുഴക്കിയിരുന്നു. കൂടുതല്‍ റണ്‍സ് നേടിയില്ലെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ തുടരുന്ന സ്ട്രാറ്റജിക്ക് മുന്നില്‍ എതിരാളികളെ തളര്‍ത്താന്‍ കഴിയുന്ന മികവാണ് പൂജാരയെ വ്യത്യസ്തനാക്കുന്നത്.

ഹേസല്‍വുഡ് പറഞ്ഞത്

‘ചേതേശ്വര്‍ പൂജാര ഈ സമയം നിങ്ങള്‍ക്കൊപ്പമില്ലാത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ബൗളര്‍മാരെ തളര്‍ത്തുകയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം,’ അദ്ദേഹം പറഞ്ഞു.

2018-19 ബോഡര്‍ ഗവാസ്‌കറില്‍ 74.42 ശരാശരിയില്‍ 521 റണ്‍സ് നേടിയ പൂജാര പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി. ഇന്ത്യ പരമ്പരയില്‍ 2-1 ന് ജയിക്കുകയും ചെയ്തും.

2020-21ലെ അടുത്ത പര്യടനത്തില്‍ പൂജാരയുടെ മറ്റൊരു അവിസ്മരണീയ പ്രകടനമാണ് ക്രിക്കറ്റ് ലോകം കണ്ടത്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 33.97 ശരാശരിയില്‍ 271 റണ്‍സ് അദ്ദേഹം നേടി. 928 പന്തുകള്‍ നേരിട്ട പൂജാര ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു. ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 103 മത്സരത്തിലെ 176 ഇന്നിങ്‌സില്‍ നിന്ന് 7195 റണ്‍സാണ് പൂജാര നേടിയത്. 206* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 19 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ പൂജാര സ്വമന്തമാക്കി.

Content Highlight: Josh Hazelwood Talking About Cheteshwar Pujara

We use cookies to give you the best possible experience. Learn more