ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുത്തിരിക്കുകയാണ്. തുടര്‍ന്ന് 150 റണ്‍സിന് സന്ദര്‍ശകര്‍ പെര്‍ത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
#TeamIndia all out for 150 runs in the first innings of the first Test.
Nitish Kumar Reddy top scores with 41 off 59 deliveries.
ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് പേസര്‍ ജോഷ് ഹേസല്‍വുഡാണ്. അഞ്ച് മെയ്ഡന്‍ അടക്കം 13 ഓവര്‍ ചെയ്ത് നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 29 റണ്‍സ് വിട്ടുകൊടുത്ത് 2.23 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഓസ്‌ട്രേലിയന്‍ പേസ് ബൗളറാകാനാണ് ഹേസല്‍വുഡിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസീസ് ഇതിഹാസം ബ്രറ്റ് ലീയെ മറികടക്കാനാണ് താരത്തിന് സാധിച്ചത്.
ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍, വിക്കറ്റ്
ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അരങ്ങേറ്റക്കാരന്‍ നിതീഷ്‌കുമാര്‍ റെഡ്ഡിയും റിഷബ് പന്താണ്. റെഡ്ഡി 59 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 41 റണ്‍സാണ് നേടിയത്. ഋഷബ് 78 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 37 റണ്‍സും നേടി.
74 പന്തില്‍ 26 റണ്‍സ് നേടിയാണ് കെ.എല്‍. രാഹുല്‍ പുറത്തായത്. ടോപ് ഓര്‍ഡര്‍ തകര്‍ച്ചയില്‍ ഇന്ത്യയ്ക്ക് ആശ്വാസമായെങ്കിലും വിവാദപരമായ വിക്കറ്റിലാണ് താരത്തിന് കൂടാരം കയറേണ്ടി വന്നത്.
തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ എട്ട് പന്ത് കളിച്ചാണ് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. മാത്രമല്ല മൂന്നാമനായി ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനേയും പൂജ്യം റണ്‍സിനാണ് പറഞ്ഞയച്ചത്. 23 പന്ത് കളിച്ച് ഹേസല്‍വുഡിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് താരം പുറത്തായത്.
ഏറെ പ്രതീക്ഷയോടെയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ വെറും അഞ്ച് റണ്‍സിന് പുറത്താകുകയായിരുന്നു താരം. ഹേസല്‍വുഡിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയുടെ കയ്യിലാകുകയായിരുന്നു കിങ് കോഹ്‌ലി. ധ്രുവ് ജുറെലിനെ 11 റണ്‍സിനും ഇന്ത്യയ്ക്ക് നഷ്ടമായി. ജസ്പ്രീത് ബുംറ എട്ട് റണ്‍സും, ഹര്‍ഷിത് റാണ ഏഴ് റണ്‍സും നേടിയാണ് അവസാനഘട്ടത്തില്‍ പുറത്തായത്.