| Monday, 11th June 2018, 9:58 am

'എന്തിനാണ് ഇപ്പോള്‍ രാഷ്ട്രീയ സമിതി യോഗം ചേരുന്നത്? വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് പാര്‍ട്ടിയിലെ നേതാക്കന്‍മാര്‍ക്ക് താല്പര്യം': ജോസഫ് വാഴയ്ക്കന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാജ്യസഭാ സീറ്റ് വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിനെതിരെ ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍. സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പങ്കാളിത്തം ഇല്ലാത്ത യോഗം വിളിച്ചു ചേര്‍ക്കുന്നത് കൊണ്ട് എന്ത് ഗുണമാണുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്.

വാര്‍ത്തകള്‍ സൃഷ്ടിച്ച് പത്രങ്ങളില്‍ ഇടം നേടാനാണ് നേതാക്കന്‍മാര്‍ക്ക് താല്പര്യം. അടിയന്തര സാഹചര്യങ്ങളില്‍ നയപരമായ തീരുമാനമെടുക്കാന്‍ കെ.പി.സി.സി യോഗം വിളിച്ചു ചേര്‍ക്കണമെന്നും വാഴയ്ക്കന്‍ ആവശ്യപ്പെട്ടു.


ALSO READ: മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്ന പോലെ; ഇന്ദിര ഭവന് മുന്നില്‍ പോസ്റ്ററുകള്‍


തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ജോസഫ് വാഴയ്ക്കന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

സ്വന്തം അജണ്ടകളുടെ പേരില്‍ പരസ്യപ്രസ്താവന നടത്തി അച്ചടക്കലംഘനം നടത്തുന്നവരാണ് പാര്‍ട്ടിയിലുള്ളത്. ഇന്നത്തെ യോഗത്തിലും വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് പലരും എത്തുന്നത്.

പാര്‍ട്ടിയ്ക്ക് നന്മയുണ്ടാകുന്ന ഒരു തീരുമാനവും ഇന്നത്തെ യോഗത്തില്‍ നിന്നുണ്ടാകാന്‍ വഴിയില്ലെന്നാണ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ഇന്ന് യോഗം ചേരുകയാണ്….നാം എന്തു പ്രതീക്ഷിക്കണം?

കെ.പി.സി.സി എക്സിക്യൂട്ടീവിന് എണ്ണം കൂടുതലാണെന്നു പറഞ്ഞാണ് ഭരണഘടനാതീതമായ ഈ സമിതിക്കു രൂപം കൊടുത്തത്. സംസ്ഥാനത്തെ ൈദനംദിന രാഷ്ട്രീയവിഷയങ്ങളില്‍ പങ്കാളിയാകുന്ന എത്രപേര്‍ ഈ സമിതിയില്‍ ഉണ്ട്?

സ്വന്തം അജണ്ടകളുടെ പേരിലും മോഹഭംഗങ്ങളുടെ പേരിലും പരസ്യപ്രസ്താവന നടത്തി അച്ചടക്കലംഘനം നടത്തുന്നവരാണ് പകുതിയിലധികം പേരുമെന്നു പറയുന്നതില്‍ ദുഃഖമുണ്ട്. ഇന്നത്തെ യോഗത്തില്‍ പോലും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലായിരിക്കും പലര്‍ക്കും താല്പര്യം. പാര്‍ട്ടിക്ക് നന്മയുണ്ടാവുന്ന ഒരാലോചനയും നടക്കാനിടയില്ല. കെ.പി.സി.സി എസ്സിക്യൂട്ടീവാണ് ഇത്തരം കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള സമിതി; അത് ഉടന്‍ വിളിച്ചുചേര്‍ക്കണം.

We use cookies to give you the best possible experience. Learn more