| Sunday, 30th September 2018, 11:46 am

നേതാജിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജോസഫ് സ്റ്റാലിന്‍; ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് കാരണക്കാരന്‍ മുന്‍ റഷ്യന്‍ പ്രസിഡന്റായ ജോസഫ് സ്റ്റാലിനാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

എല്ലാവരും വിശ്വസിക്കുന്നത് പോലെ 1945 ലെ വിമാന അപകടത്തിലല്ല അദ്ദേഹം കൊല്ലപ്പെട്ടതെന്നും അത് ഒരു കൊലപാതകമായിരുന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു.

രവീന്ദ്ര ശതഭര്‍ഷികി ഭവനില്‍ സംസ്‌കൃതിക് ഗൗരവ് സന്‍ഗസ്ത സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു നേതാജിയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.


ബി.ജെ.പി വാഗ്ദാനം ചെയ്തത് 30 കോടിയും കാബിനറ്റ് പദവിയും; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ


“”1945 ല്‍ ബോസ് മരണപ്പെട്ടിരുന്നില്ല. അത് തെറ്റാണ്. അതിന് പിന്നില്‍ നെഹ്‌റുവിന്റേയും ജപ്പാന്റേയും ഗൂഢാലോചനയാണ്. റഷ്യയില്‍ അഭയം തേടിയെത്തിയ സുഭാഷ് ചന്ദ്രബോസിന് അവര്‍ അഭയം നല്‍കി. ജവഹര്‍ലാല്‍ നെഹ്‌റുവിന് എല്ലാം അറിയാമായിരുന്നു. അല്‍പനാളുകള്‍ക്ക് ശേഷം സുഭാഷ് ചന്ദ്രബോസ് അവിടെ വെച്ച് കൊല്ലപ്പെട്ടു””- സുബ്രഹ്മണ്യ സ്വാമി പറയുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ കാരണമാണ് ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കിയതെന്നും 75 വര്‍ഷം മുന്‍പ് തന്നെ ആസാദ് ഹിന്ദ് സര്‍ക്കാര്‍ സിംഗപൂരില്‍ രൂപംകൊണ്ടിരുന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

1948 ല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമെന്റ് അറ്റ് ലീ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെ കൊളോണിയലിസ്റ്റുകളേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യ ആയുധമെടുക്കുമെന്നും അദ്ദേഹം മനസിലാക്കിയിരുന്നെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

We use cookies to give you the best possible experience. Learn more