| Wednesday, 12th February 2020, 10:35 pm

'അലനും താഹയ്ക്കുമെതിരെ നോട്ടീസ് കയ്യില്‍വെച്ചതിന് യു.എ.പി.എ ചുമത്തിയെങ്കില്‍ ഇതിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ എത്ര യു.എ.പി.എ ചുമത്തണം'; കേരളാ പൊലീസിന്റെ വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായതിനെ വിമര്‍ശിച്ച് ജോസഫ് സി. മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഗൗരവമായി കാണേണ്ടതാണെന്ന് ജോസഫ് സി മാത്യു. റിപ്പോര്‍ട്ട് അവഗണിക്കാന്‍ പറ്റുന്ന ഒന്നല്ലെന്നും ഇത് സംബന്ധിച്ച് അടിയന്തരമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ തന്നെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”അലനും താഹയ്ക്കുമെതിരെ നോട്ടീസ് കയ്യില്‍വെച്ചതിന് യു.എ.പി.എ ചുമത്തിയെങ്കില്‍ ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ എത്ര യു.എ.പി.എ ചുമത്തണം, എ.എന്‍.ഐ അന്വേഷിക്കണം. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നതുപോലെ നമ്മുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കേണ്ടവരുടെ സ്വന്തം വെടിക്കോപ്പും തോക്കും എവിടെപ്പോയതെന്ന് അറിയാത്തതാണോ അതോ മറിച്ചുകൊടുക്കുന്നതാണോ എന്നറിയാന്‍ നമുക്ക് ബാധ്യതിയില്ലേ?

ഇത്തരം ഗുരുതരമായ സംഭവം നടക്കുന്നിടത്ത് മറ്റ് പെര്‍ഫോമിങ് ഓഡിറ്റുമായി താരതമ്യം ചെയ്തുപോകാന്‍ പറ്റില്ല,” അദ്ദേഹം പറഞ്ഞു.”മാവോയിസ്റ്റുകളെ മുഴുവന്‍ വെടിവെച്ച് കൊന്നിട്ട് അവര്‍ക്കെതിരെയുള്ള ആരോപണം എന്താണ് ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍പോലും പറ്റാത്ത മാവോയിസ്റ്റുകളെക്കുറച്ചുപോലും പറയുന്നത് അവരുടെ കൈവശം ഏതോ പൊലീസ് സ്‌റ്റേഷനില്‍ നിന്നും മോഷ്ടിച്ച വെടിക്കോപ്പ് കണ്ടെത്തി എന്നാണ്. ഇത് മോഷ്ടിച്ചതാണോ കൊണ്ടുവന്നിട്ടതാണോ എന്ന് ഇനിയും അന്വേഷിക്കണം. കാരണം ഇത് എവിടെ നിന്നാണ് പോയതെന്നോ അവരുടെ സ്‌റ്റോക്കിനെക്കുറിച്ചോ എവിടെയാണ് ഉള്ളതെന്നോ അറിയാന്‍ പാടില്ല എന്നുമാത്രമല്ല മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലുണ്ടെന്ന് രണ്ടിന്റെയും തലവന്മാര്‍ കളവ് പറയുന്നെന്ന് പറയുമ്പോള്‍ ഇത് പരിശോധിക്കാതെ സംസ്ഥാനത്തിന്റെ സുരക്ഷ ഇവരെ ഏല്‍പ്പിക്കാന്‍ പറ്റുമോ” അദ്ദേഹം ചോദിച്ചു.

അഴിമതി അന്വേഷിക്കാനുള്ള വിജിലന്‍സ് തലപ്പത്തും പൊലീസ് തലപ്പത്തും ഒരാള്‍ തന്നെ ഇരിക്കുന്നത് അതിന്റെ ഉദ്ദേശ്യത്തെ ഇല്ലാത്താക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
” എന്റര്‍ ചെയ്യുന്നതില്‍ വന്ന അബദ്ധമാണെങ്കില്‍ അതിന് സസ്‌പെന്‍ഷനോ അല്ലെങ്കില്‍ മറ്റ് ശിക്ഷയോ നല്‍കി പരിഹരിക്കാം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നാല്‍പ്പോരല്ലോ. അഫസല്‍ ഗുരുവിനെതിരെ മൊഴികൊടുത്ത ഉയര്‍ന്ന ഉദ്യോഗസ്ഥര്‍വരെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മറന്നുപോകാന്‍ പാടില്ല. ഓഡിറ്റില്‍ പറയുന്ന കാര്യം അവഗണിക്കാന്‍ പറ്റില്ല,” അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ആയുധങ്ങള്‍ കാണാനില്ലെന്ന് സി.എ.ജിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാനില്ല . 25 തോക്കുകള്‍ കാണാനില്ലെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

12061 വെടിയുണ്ടകള്‍ കാണാതായെന്നും പകരം വ്യാജവെടിയുണ്ടകള്‍ വെച്ചെന്നും എല്ലാപൊലീസ് സ്റ്റേഷനുകളിലേയും ആയുധശേഖരം പരിശോധിക്കണമെന്നും സി.എ.ജി ആവശ്യപ്പെട്ടു. ഫണ്ട് വകമാറ്റി ആഢബംര കാറുകള്‍ വാങ്ങിയെന്നും. ജിപ്പും ട്രക്കും വാനും വാങ്ങാന്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഫോര്‍ച്ച്യൂണര്‍ അടക്കമുള്ള വാഹനങ്ങള്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്വാര്‍ട്ടേഴ്‌സിനുള്ള ഫണ്ട് വകമാറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.

We use cookies to give you the best possible experience. Learn more