ആ നടനെ അമ്മാവനെന്ന് വിളിക്കാൻ പോലും ആരും ധൈര്യപ്പെടില്ല: ജോസഫ് അന്നക്കുട്ടി ജോസ്
Entertainment
ആ നടനെ അമ്മാവനെന്ന് വിളിക്കാൻ പോലും ആരും ധൈര്യപ്പെടില്ല: ജോസഫ് അന്നക്കുട്ടി ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th November 2024, 9:56 am

പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി. വിവിധ ഭാഷകളിൽ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ എഴുപതുകളിലും ഇന്ത്യൻ സിനിമയെ ഞെട്ടിക്കുകയാണ്.

നിരവധി സംവിധായകരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നടൻ കൂടിയാണ് മമ്മൂട്ടി. കാതൽ ദി കോർ, നൻപകൽ നേരത്ത് മയക്കം, ഭ്രമയുഗം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ മമ്മൂട്ടി ഇന്ത്യൻ സിനിമയെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് എഴുത്തുകാരനും നടനുമായ ജോസഫ് അന്നക്കുട്ടി ജോസ്. എല്ലാകാര്യത്തിലും വളരെ അപ്ഡേറ്റഡായ വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തെ അമ്മാവൻ എന്ന് വിളിക്കാൻ പോലും നമ്മൾ ധൈര്യപ്പെടില്ലെന്നും ജോസഫ് പറയുന്നു. മലയാളത്തിലെ സംവിധായകരിൽ സംവിധായകൻ ജോഷിയും വളരെ അപ്ഡേറ്റഡ് ആണെന്നും അദ്ദേഹം പറഞ്ഞു.

‘മലയാളത്തിൽ ജോഷി എന്നൊരു ഡയറക്ടറുണ്ട്. എല്ലാവർക്കും അറിയാമല്ലോ. ജോഷി സാർ, ന്യൂ ഡൽഹി എന്ന സൂപ്പർഹിറ്റ് ഫിലിമൊക്കെ എടുത്ത ആളാണ്. അദ്ദേഹം ഇന്നുമെടുക്കുന്ന സിനിമകൾ നല്ല സ്റ്റൈലിഷാണ്. എന്തുകൊണ്ടാണ്? അദ്ദേഹം ഒരുപാട് അപ്ഡേറ്റഡാണ്. അദ്ദേഹത്തിന്റെ തന്നെ അതെ തലമുറയിൽപ്പെട്ട നമ്മൾ ബഹുമാനിക്കുന്ന വലിയ ചില സംവിധായകർ സിനിമയെടുക്കുമ്പോൾ അതുപോലെ വിജയമാവുന്നില്ല.

 

അതുപോലെ മമ്മൂട്ടി, ആരെങ്കിലും ധൈര്യപെടുമോ മമ്മൂട്ടിയെ അമ്മാവനെന്ന് വിളിക്കാൻ. കഴിഞ്ഞ ദിവസം മമ്മൂക്കയിട്ട ഒരു പച്ച ഷൂസുണ്ട്. അത് ദുൽഖർ ഇപ്പോഴും അന്വേഷിച്ചു നടക്കുകയാണ് എന്നാണ് കേട്ടത്. എന്തുകൊണ്ട് നമുക്ക് മമ്മൂക്ക അമ്മാവൻ എന്ന് പറയാൻ പറ്റുന്നില്ല. അപ്ഡേറ്റഡ് ആവുകയെന്നതാണ് വലിയ കാര്യം. മമ്മൂക്കയെയൊക്കെ കണ്ടു പഠിക്കണം, ‘ജോസഫ് അന്നക്കുട്ടി ജോസ് പറയുന്നു.

അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് , മമ്മൂട്ടി – വിനായകൻ ചിത്രം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്.

 

Content Highlight: Joseph Annakutty About Mammootty and Joshi