പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നം ‘കൈതച്ചക്ക’. ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്നായിരുന്നു ജോസ് ടോമിന്റെ ആദ്യ പ്രതികരണം.
കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക തള്ളിയതോടെയാണ് രണ്ടില ചിഹ്നമില്ലാതെ ജോസിനു മത്സരിക്കേണ്ടി വന്നത്.
കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക പിന്‍വലിക്കണമെന്നായിരുന്നു സൂക്ഷ്മപരിശോധനയ്ക്കിടെ ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ജോസഫ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് പത്രിക തള്ളിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ ജോസഫിനാണെന്ന് വരണാധികാരി വ്യക്തമാക്കുകയും ചെയ്തു.
ജോസ് ടോമിന് രണ്ടില ചിഹ്നം കിട്ടാതിരിക്കാന്‍ വേണ്ടിയാണ് ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ജോസഫ് വിഭാഗം വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
അതേസമയം സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്നാണ് ജോസ് പക്ഷം വരണാധികാരിയേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെയും അറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.ഡി.എഫ് സ്ഥാനാര്‍ഥി ഏതു ചിഹ്നത്തില്‍ മത്സരിച്ചാലും എല്‍.ഡി.എഫിനു പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പ്രതികരിച്ചത്.