പാലാ: പാലായില്‍ ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചുനല്‍കിയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. യു.ഡി.എഫ് ശക്തികേന്ദ്രമായ രാമപുരത്ത് മുന്നണിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ജോസ് ടോമിന്റെ ആരോപണം.
1929 വോട്ടുകളാണ് ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിക്ക് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2600 ലധികം വോട്ടുകള്‍ ബി.ജെ.പി ഇവിടെ നേടിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാമപുരത്ത് യു.ഡി.എഫ് വോട്ടുകളില്‍ വലിയ തോതിലുള്ള ചോര്‍ച്ചയുണ്ടായിയെന്നാണ് ആദ്യറൗണ്ട് വോട്ടെണ്ണല്‍ ഫലം സൂചിപ്പിക്കുന്നത്. 2014, 2016, 2019 കാലഘട്ടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തമായ മേല്‍ക്കൈ നേടിയ ഇടത്താണ് ഇത്തവണ എല്‍.ഡി.എഫ് മുന്നേറ്റം കാഴ്ചവെച്ചത്.
രാമപുരത്തെ ഒന്നാം നമ്പര്‍ ബൂത്തില്‍ മാത്രം മാണി. സി കാപ്പന് 150 വോട്ടിന്റെ ലീഡ് നേടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 472 വോട്ടുകള്‍ക്ക് യു.ഡി.എഫ് ലീഡ് നേടിയ ബൂത്താണിത്. 127 വോട്ടുകള്‍ മാത്രമാണ് ഈ ബൂത്തില്‍ എല്‍.ഡി.എഫിനുണ്ടായിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ