കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി അംഗീകരിക്കുന്നെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി. പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടില ചിഹ്നം ലഭിക്കാതിരുന്നത് തെരഞ്ഞെടുപ്പില്‍ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘വീഴ്ചകള്‍ തിരുത്തും. ജനവിശ്വാസം വീണ്ടെടുക്കും. പരാജയം കൊണ്ട് പതറില്ല’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.ഡി.എഫിന് 10000 ത്തിലേറെ വോട്ട് കുറഞ്ഞത് അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ ബി.ജെ.പിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വോട്ട് വിറ്റുവെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും മറ്റ് കാര്യങ്ങളൊന്നും ഘടകമല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു.
WATCH THIS VIDEO: