കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജോസ് കെ.മാണി മത്സരിക്കും. പാലായില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം.
ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും.
സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയും പി.ജെ.ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം നടന്ന യോഗത്തിലാണ് ജോസ് കെ.മാണിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.
ALSO READ: വധഭീഷണി; മോദിക്ക് പ്രശസ്തി കുറയുമ്പോഴുണ്ടാകുന്ന തന്ത്രമാണെന്ന് കോണ്‍ഗ്രസ്
നേരത്തെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് മാണിയോ, ജോസ് കെ.മാണിയോ ആണെങ്കില്‍ പിന്തുണയ്ക്കാമെന്ന് നിലപാടിലായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം എം.എല്‍.എമാര്‍.
കോണ്‍ഗ്രസിന്റെ സീറ്റാണ് കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന് നല്‍കിയത്. ഈ തീരുമാനത്തില്‍ അസംതൃപ്തരായ സുധീരനടക്കമുള്ള നേതാക്കള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.
WATCH THIS VIDEO: