| Monday, 10th May 2021, 12:53 pm

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് കെ. മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരില്‍ രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് എം. എ.കെ.ജി സെന്ററില്‍ തിങ്കളാഴ്ച നടന്ന സി.പി.ഐ.എം-കേരള കോണ്‍ഗ്രസ് എം ഉഭയകക്ഷി ചര്‍ച്ചയിലാണ് ചെയര്‍മാന്‍ ജോസ് കെ. മാണി ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം രണ്ട് മന്ത്രിസ്ഥാനം നല്‍കാന്‍ സി.പി.ഐ.എം ബുദ്ധിമുട്ട് അറിയിച്ചെന്നാണ് സൂചന. മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് ജോസ് കെ. മാണി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും സി.പി.ഐ.എം ഒരിടത്തും വോട്ട് മറിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി തിങ്കളാഴ്ചയാണ് സി.പി.ഐ.എം നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. മെയ് 17 നാണ് എല്‍.ഡി.എഫ് യോഗം. ഇതിന് മുമ്പ് മന്ത്രിസ്ഥാനങ്ങള്‍ തീരുമാനിക്കുക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം.

കേരളാ കോണ്‍ഗ്രസ് എമ്മിനെ കൂടാതെ, എന്‍.സി.പി, ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളുമായിട്ടാണ് സി.പി.ഐ.എം ചര്‍ച്ച നടത്തുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jose K Mani Demand 2 Minister Kerala Election 2021 Kerala Congress M CPIM

We use cookies to give you the best possible experience. Learn more