തിരുവനന്തപുരം:ഒരിക്കലും യു.ഡി.എഫിനെ ചതിച്ചിട്ടില്ലെന്ന് ജോസ് കെ മാണി. ചതി കേരള കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്നും തങ്ങളെ പുറത്താക്കിയതാണ് അല്ലാതെ പുറത്തുപോയതല്ലെന്നും ജോസ്.കെ മാണി പറഞ്ഞു.
എല്ലാ ധാരണയും പാലിച്ചിട്ടും കേരള കോണ്‍ഗ്രസിനെ പുറത്താക്കിയെന്നും ജോസ് കെ മാണി പറഞ്ഞു. ജോസഫിന്റെ രാഷ്ട്രീയ വഞ്ചനയെക്കുറിച്ച് ഒരക്ഷരം യു.ഡി.എഫ് മിണ്ടിയില്ല. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ ജോസഫ് ശ്രമിച്ചു. ജോസ് പറഞ്ഞു.
കെ.എം മാണിയുടെ ആത്മാവിനെ അപമാനിക്കുകയായിരുന്നുവെന്നും, പൈതൃകം ആര്‍ക്കെന്ന സര്‍ട്ടിഫിക്കറ്റ് വേറെ ആരും നല്‍കേണ്ടതില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
നേരത്തേ ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും പി.ജെ ജോസഫ് ശക്തമായി എതിര്‍ത്തിരുന്നു. അതേസമയം യു.ഡി.എഫ് വിട്ടാല്‍ ജോസ് കെ. മാണി വിഭാഗം തെരുവിലായി പോകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ജോസ് കെ. മാണി നിലപാട് സ്വീകരിക്കട്ടെ. അതിന് ശേഷം അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ എല്‍.ഡി.എഫിലേക്കുള്ള ചായ്വ് ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചന.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: jose k mani criticising jose team