ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ തകര്‍പ്പന്‍ പ്രകടനമാണ് ഓരോ ഫ്രാഞ്ചൈസികളും കാഴ്ചവെക്കുന്നത്. നിലവില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പ്ലേ ഓഫ് നിലനിര്‍ത്തിയിരിക്കുകയാണ്.
13 മത്സരങ്ങളില്‍ നിന്ന് 9 വിജയവുമായി കൊല്‍ക്കത്ത 18 പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രാജസ്ഥാന്‍ 12 കളികളില്‍ നിന്ന് 8 വിജയവുമായി 16 പോയിന്റാണ് സ്വന്തമാക്കിയത്.
എന്നാല്‍ മറ്റു ഫ്രാഞ്ചൈസികള്‍ക്ക് നേരിടേണ്ടി വന്നതുപോലെ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനും ഒരു തിരിച്ചടി സംഭവിച്ചിരിക്കുകയാണ്. സഞ്ജുവിന്റെ വലം കൈ ആയ സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ രാജസ്ഥാനില്‍ നിന്നും വിടപറഞ്ഞിരിക്കുകയാണ്. ജൂണില്‍ നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാനുമായുള്ള പരമ്പരക്ക് തയ്യാറെടുക്കുന്നതിനു വേണ്ടിയാണ് ലോകകപ്പ് ടീമിലുള്ള എല്ലാം താരങ്ങളും ഐ.പി.എല്ലില്‍ നിന്നും വിട പറയുന്നത്.
പ്ലേ ഓഫ് ഘട്ടങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാജസ്ഥാന്റെ മികച്ച താരം എന്നതിലുപരി സഞ്ജുവിന്റെ വിശ്വസ്തനും നിര്‍ണായകഘട്ടത്തില്‍ ടീമിന്റെ രക്ഷകനും ആയിരുന്നു ജോസ്. ബട്‌ലറിന്റെ വിടവ് ആരാധകരെയും ഏറെ നിരാശയിലാക്കിയിരിക്കുകയാണ്.
2024 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി 11 മത്സരങ്ങള്‍ കളിച്ച് 359 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്. പുറത്താക്കാതെ 107 കറന്‍സിന്റെ തകര്‍പ്പന്‍ പ്രകടനം അടക്കമായിരുന്നു ജോസ് തകര്‍ത്തടിയത്. 140 പോയിന്റ് 78 എന്ന സ്‌ട്രൈക്ക് റേറ്റും 39.89 ആവറേജും ആയിരുന്നു താരത്തിനുള്ളത്.
പ്ലേ ഓഫ് ഘട്ടങ്ങളില്‍ ഇംഗ്ലണ്ടിന്റെ കരുത്ത് ഇല്ലാതെയാണ് എല്ലാ ഫ്രാഞ്ചൈസികളും കളത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ ഈ വിടവ് ഒരിക്കലും ഐ.പി.എല്ലിനെ ബാധിക്കില്ലെന്ന് താരങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.
ഐ.പി.എല്ലില്‍ ഇന്നലെ നടക്കാനിരുന്ന ഗുജറാത്ത് കൊല്‍ക്കത്ത മത്സരം മഴ കാരണം ഒഴിവാക്കിയിരുന്നു. ശേഷം ഓരോ പോയിന്റുകളും ടീമുകള്‍ പങ്കിട്ടെടുക്കുകയായിരുന്നു.
ഇന്ന് ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Jos Buttlet Return To England