ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഇന്ന് തങ്ങളുടെ മൂന്നാമത്തെ മത്സരത്തില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ആദ്യത്തെ രണ്ട് മത്സരവും പരാജയപ്പെട്ടാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും സഞ്ജുവിന്റെ രാജസ്ഥാനെതിരെ ഒരുങ്ങുന്നത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും ഇന്ന് തങ്ങളുടെ മൂന്നാമത്തെ മത്സരത്തില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ആദ്യത്തെ രണ്ട് മത്സരവും പരാജയപ്പെട്ടാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും സഞ്ജുവിന്റെ രാജസ്ഥാനെതിരെ ഒരുങ്ങുന്നത്.
അതേസമയം സീസണിലെ തങ്ങളുടെ മൂന്നാം വിജയത്തിനാണ് സഞ്ജുവും കൂട്ടരും മുംബൈക്കെതിരെ പടയൊരുക്കുന്നത്.
ഇപ്പോള്‍ ആരാധകര്‍ എല്ലാം ഉറ്റു നോക്കുന്നത് രാജസ്ഥാന്റെ ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ പ്രകടനത്തിലേക്കാണ്. മുംബൈയ്‌ക്കെതിരെ ബട്‌ലര്‍ മികച്ച ഫോം കണ്ടെത്തും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മാത്രമല്ല അത് സത്യമാണെന്ന് തെളിയിക്കുന്ന കണക്കുകളും മുന്നിലുണ്ട്.
മുംബൈയ്‌ക്കെതിരെ കഴിഞ്ഞ കാലങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ ആണ്. മുംബൈയ്‌ക്കെതിരെ ഏറ്റവും ഉയര്‍ന്ന ആവറേജ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതോടെ ഒരു ഐ.പി.എല്‍ ടീമിനെതിരെ ബട്ട്‌ലറിന് ഏറ്റവും ഉയര്‍ന്ന ആവറേജ് സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്.
Jos Buttler has a terrific record against Mumbai Indians, scoring 485 runs at an average of 69.3🔥In fact, MI is the only team against whom Buttler has an average over 50😎#MIvsRR | #IPL2024 pic.twitter.com/3BqoHUwSlA
— Cricket.com (@weRcricket) April 1, 2024
മുംബൈയ്‌ക്കെതിരെ വെറും എട്ട് ഇന്നിങ്‌സില്‍ നിന്ന് 152 സ്‌ട്രൈക്ക് റേറ്റില്‍ 485 റണ്‍സ് ആണ് ബട്‌ലര്‍ നേടിയത്. 69.3 എന്ന ആവറേജ് താരത്തിനുണ്ട്. മുംബൈയ്‌ക്കെതിരെ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.ഇതോടെ യശസ്വി ജെയ്‌സ്വാളും ജോസ് ബട്‌ലറും തമ്മിലുള്ള തകര്‍പ്പന്‍ ഇന്നിങ്‌സിന് കാത്തിരിക്കുകയാണ്
Content Highlight: Jos Buttler Will Attack Mumbai Indians