|

ഇന്ത്യയ്‌ക്കെതിരെയുള്ള വജ്രായുധം; സൂപ്പര്‍ താരത്തെക്കുറിച്ച് സംസാരിച്ച് ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പര 4-1ന് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.

ഇപ്പോള്‍ ഇംഗ്ലണ്ട് സ്‌ക്വാഡില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം ജോ റൂട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ടീമിന്റെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍. റൂട്ട് എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം വളരെ കാലമായി ഇംഗ്ലണ്ടിന്റെ പ്രധാന താരമാണെന്നുമാണ് ബട്‌ലര്‍ പറഞ്ഞത്.

‘എല്ലാ ഫോര്‍മാറ്റുകളിലും റൂട്ട് കളിയിലെ മികച്ച താരങ്ങളിലൊരാളാണ്, വളരെക്കാലം ഇംഗ്ലണ്ടിനായി ഏകദിന ക്രിക്കറ്റിന്റെ ഒരു പ്രധാന ഭാഗമാണ് അവന്‍. കരിയറില്‍ അദ്ദേഹത്തിന്റെ ഈ ഘട്ടം കാണാന്‍ ഞാന്‍ ആവേശത്തിലാണ്. ക്യാപ്റ്റന്‍സി ഇല്ലാത്തപ്പോള്‍ അദ്ദേഹം ടെസ്റ്റുകളില്‍ എന്താണ് ചെയ്തതെന്ന് നോക്കൂ.

മുഖത്ത് ആ കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ ക്രിക്കറ്റ് ശരിക്കും ആസ്വദിച്ചുകൊണ്ടാണ് അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. ഈ പരിതസ്ഥിതിയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തിന് ധാരാളം പരിചയസമ്പത്തുണ്ട്,’ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ പറഞ്ഞു.

ഏകദിന ക്രിക്കിറ്റിലെ 171 മത്സരത്തിലെ 160 ഇന്നിങ്‌സില്‍ നിന്ന് 6522 റണ്‍സ് റൂട്ട് നേടി. 47.61 ആവറേജില്‍ സ്‌കോര്‍ ചെയ്ത താരത്തിന് ഫോര്‍മാറ്റില്‍ 133 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഉണ്ട്.
ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിലെ 152 മത്സരത്തിലെ 278 ഇന്നിങ്‌സില്‍ നിന്ന് 12972 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. 36 സെഞ്ച്വറികളും ഫോര്‍മാറ്റില്‍ താരം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ ഏകദിന സ്‌ക്വാഡ്

ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഫില്‍ സോള്‍ട്ട്, ജെയ്മി സ്മിത്ത്, ജേക്കബ് ബെഥേല്‍, ബ്രൈഡണ്‍ കാര്‍സ്, ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഫ്രാ ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സണ്‍, സാഖിബ് മഹമൂദ്, ആദില്‍ റാഷിദ്, മാര്‍ക്ക് വുഡ്.

Content Highlight: Jos Buttler Talking About Joe Root

Video Stories