ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയില്‍ വമ്പന്‍ ടോട്ടലുമായി ത്രീ ലയണ്‍സ്. ഓപ്പണര്‍ ഡേവിഡ് മലന്റെയും ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ചിന് 346 എന്ന സ്‌കോറിലെത്തിയത്.
ഡേവിഡ് മലന്‍ 114 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെയും ആറ് സിക്‌സറിന്റെയും അകമ്പടിയോടെ 118 റണ്‍സ് നേടിയപ്പോള്‍ 127 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും ഏഴ് സിക്‌സറുമായി 131 റണ്‍സാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.
Our boss with the definition of a captain’s knock! 🙌
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ബട്‌ലറിനെ തേടിയെത്തി. അഞ്ചാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.
മത്സരത്തിന് മുമ്പ് യുവരാജ് സിങ്ങിനും എം.എസ്. ധോണിക്കുമൊപ്പം ഏഴ് സെഞ്ച്വറിയോടെ ഒന്നാം സ്ഥാനം പങ്കിട്ട ബട്‌ലര്‍, പരമ്പരയിലെ മൂന്നാം ഏകദിനം കഴിഞ്ഞതോടെ ഒന്നാമനായി.
ഡയമണ്ട് ഓവലില്‍ വെച്ച് നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മുഖം രക്ഷിക്കാനെങ്കിലും ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇംഗ്ലണ്ട് സീരീസ് തെംബ ബാവുമക്കും സംഘത്തിനും മുമ്പില്‍ അടിയറ വെച്ചിരുന്നു.
Captain Temba Bavuma wraps up his superb century, the second ODI performance and securing the series victory 🏏
പരമ്പരയിലെ രണ്ടാം മത്സരത്തിലും 340+ റണ്‍സ് നേടിയതിന് ശേഷമായിരുന്നു ഇംഗ്ലണ്ട് തോറ്റത്. 82 പന്തില്‍ നിന്നും പുറത്താവാതെ 94 റണ്‍സ് നേടിയ ബട്‌ലറിന്റെയും 75 പന്തില്‍ നിന്നും 80 റണ്‍സ് നേടി ഹാരി ബ്രൂക്കിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ഇംഗ്ലണ്ട് 342 റണ്‍സ് നേടിയിരുന്നു.