ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ വമ്പന്‍ വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇതോടെ 2-0ന് ത്രീ ലയണ്‍സ് മുന്നിലാണ്.
കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന രണ്ടാം മത്സരത്തലില്‍ ടോസ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ടീം നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
Two wins in two days! 🙌
The perfect start to the series as we take a 2-0 lead 💪
🌴 #WIvENG 🏴 | #EnglandCricket pic.twitter.com/fiiq9Ev6Bd
— England Cricket (@englandcricket) November 10, 2024
ഇംഗ്ലണ്ടിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റ്ന്‍ ജോസ് ബട്ലറിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. 45 പന്തില്‍ നിന്ന് ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 83 റണ്‍സാണ് താരം അടിച്ചെടുത്തത്.
184.44 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം കഴിഞ്ഞ മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ഇന്നിങ്സിലൂടെ ഫോര്‍മാറ്റിലേക്കുള്ള വമ്പന്‍ തിരിച്ചുവരവാണ് താരം ലക്ഷ്യം വെച്ചത്. ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ബട്‌ലറിന് നേടാന്‍ സാധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന് വേണ്ടി ഇന്റര്‍ നാഷണല്‍ ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരമാകാനാണ് ബട്‌ലറിന് സാധിച്ചത്.
ജോസ് ബട്‌ലര്‍ – 10*
മൊയീന്‍ അലി – 9
ഡേവിഡ് മാലാന്‍ – 8
ഇയോണ്‍ മോര്‍ഗണ്‍ – 8
മത്സരത്തില്‍ ബട്‌ലറിന് പുറമെ വില്‍ ജാക്‌സ് 38 റണ്‍സ് നേടി മികവ് പുലര്‍ത്തി. ലിയാം ലിവിങ്സ്റ്റണ്‍ 23 റണ്‍സും ജേക്കബ് ബെത്തല്‍ മൂന്ന് റണ്‍സും നേടി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ബട്‌ലറിന്റെയും ജാക്‌സിന്റെ യും വിക്കറ്റ് നേടിയത് റൊമാരിയോ ഷപ്പേഡ് ആണ്. ആകേല്‍ ഹുസൈന്‍ ഫില്‍ സാള്‍ട്ടിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചിരുന്നു.
വിന്‍ഡീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ റോവ് മാന്‍ പവല്‍ ആണ്. 43 റണ്‍സാണ് താരം ടീമിന് വേണ്ടി നേടിയത്. റൊമാരിയോ 22 റണ്‍സും നേടി. മറ്റുള്ളവര്‍ക്ക് കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിന് വേണ്ടി സാക്കിബ് മുഹമ്മദ്, ലിയാം ലിവിങ്‌സറ്റണ്‍, ഡാന്‍ മൗസ്‌ലി എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Jos Buttler In Record Achievement For England In T-20i