ജെയ്പൂരില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു രാജസ്ഥാന്‍.
ഓപ്പണര്‍ ജോസ് ബട്‌ലറിന്റെയും സഞ്ജു സാംസണിന്റെയും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ടീമിന്റെ വിജയം എളുപ്പമാക്കിയത്. 58 പന്തില്‍ നിന്ന് നാല് സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിക്കൊണ്ട് ടീമിനെ വിജയിപ്പിക്കുകയായിരുന്നു ബട്‌ലര്‍.
42 പന്തില്‍ രണ്ട് സിക്സറും 8 ഫോറും ഉള്‍പ്പെടെ 69 റണ്‍സ് ആണ് സഞ്ജു അടിച്ചെടുത്തത്. ഇതോടെ സീസണിലെ തന്റെ രണ്ടാം ഫിഫ്റ്റിയും താരം സ്വന്തമാക്കി.
തകര്‍പ്പന്‍ പ്രകടനത്തിലോാടുവില്‍ കിടിലന്‍ റെക്കോഡാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന വിദേശതാരം എന്ന റെക്കോഡാണ് ബടലര്‍ നേടിയത്.
72 പന്തില്‍ നിന്ന് നാല് സിക്‌സറും 12 ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ബെംഗളൂരുവിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. താരത്തിന് ഐ.പി.എല്‍ കരിയറിലെ 8ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും സാധിച്ചു. പരാജയത്തോടെ ബെംഗളൂരു രണ്ട് പോയിന്റോടെ എട്ടാം സ്ഥാനത്തും
8 പോയിന്റുമായി രാജസ്ഥാന്‍ ഒന്നാം സഥാനത്തുമാണ്.
Content Highlight: Jos Buttler In Record Achievement