ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യു.എസ്.എയെ ഇംഗ്ലണ്ട് പത്ത് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18.5 ഓവറില്‍ 115 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 62 പന്തുകളും പത്ത് വിക്കറ്റും ബാക്കിനില്‍ക്കെ അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തിന് പിന്നാലെ ഈ ലോകകപ്പില്‍ സെമിഫൈനല്‍ പ്രവേശിക്കുന്ന ആദ്യത്തെ ടീമായി മാറാനും ത്രീ ലയണ്‍സിന് സാധിച്ചു.
The complete performance. England win by 🔟 wickets! 🥰
WELL PLAYED, LADS! 🏴#EnglandCricket | #ENGvUSA pic.twitter.com/LTpOJ2oxh2
— England Cricket (@englandcricket) June 23, 2024
38 പന്തില്‍ 83 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ആറ് ഫോറുകളും ഏഴ് സിക്‌സുകളുമാണ് ബട്‌ലര്‍ നേടിയത്. 21 പന്തില്‍ 25 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ നേടിയ ഒരു സിക്‌സാണ് ഏറെ ശ്രദ്ധേയമായത്. മത്സരത്തിന്റെ മൂന്നാം ഓവര്‍ എറിഞ്ഞ സൗരഭ് നേത്രവല്‍ക്കറിന്റെ പന്തില്‍ ആണ് ബട്‌ലര്‍ സിക്‌സര്‍ പറത്തിയത്.
മൂന്നാം ഓവറിലെ നാലാം പന്തില്‍ ഇംഗ്ലണ്ട് നായകന്‍ 106 മീറ്ററിന്റെ കൂറ്റന്‍ സിക്‌സ് നേടുകയായിരിന്നു. എന്നാല്‍ ഈ സിക്‌സ് സ്റ്റേഡിയത്തിലെ മേല്‍ക്കൂരയുടെ സോളാര്‍ പാനല്‍ തകര്‍ക്കുകയായിരുന്നു. ഇതിനോടകം തന്നെ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടികഴിഞ്ഞു.
The Solar Panel damaging 104M six of Jos Buttler. 🌟pic.twitter.com/us41FZnZCF
— Mufaddal Vohra (@mufaddal_vohra) June 23, 2024
അതേസമയം ആദ്യം ബാറ്റ് ചെയ്താല്‍ അമേരിക്കയെ ഹാട്രിക് അടക്കം നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ പേസര്‍ ക്രിസ് ജോര്‍ദാനാണ് എറിഞ്ഞുവീഴ്ത്തിയത്. ആദില്‍ റഷീദ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റും ലിയാം ലിവിങ്സ്റ്റണ്‍, റീസ്ലി ടോപ്ലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായി.
യു.എസ്.എ ബാറ്റിങ്ങില്‍ 24 പന്തില്‍ 30 റണ്‍സ് നേടി നിതീഷ് കുമാറും 28 പന്തില്‍ 29 റണ്‍സ് നേടി കോറി ആന്‍ഡേഴ്‌സണും 17 പന്തില്‍ 21 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
Also Read: മമ്മൂക്ക നമ്മുടെ തറവാടി കാരണവരെ പോലെ; ലാലേട്ടന്‍ ജഗപൊഗയും: ശ്വേത മേനോന്‍
Content Highlight: Jos Buttler Huge Six Video Viral On Social Media