2024 ഐ.പി.എല്ലില്‍ വമ്പന്‍ കുതിപ്പാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെക്കുന്നത്. പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നില്‍ രാജസ്ഥാന്‍ റോയല്‍സാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്നും എട്ട് വിജയവുമായി 16 പോയിന്റാണ് രാജസ്ഥാനുള്ളത്.

എന്നാല്‍ വമ്പന്‍ തരിച്ചടിയാണ് ഇപ്പോള്‍ രാജസ്ഥാന് സംഭവിച്ചിരിക്കുന്നത്. ടീമിന്റെ പവര്‍ ഹൗസ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്ക് പ്ലെയ് ഓഫ് മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. മെയ് 22ന് പാകിസ്ഥാനുമായി ആരംഭിക്കുന്ന നാല് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരക്ക് വേണ്ടിയാണ് താരത്തിന് ഐ.പി.എല്‍ നഷ്ടമാകുക.
ഹേഡിങ്‌ലേയ് കാര്‍ലേജി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. രണ്ടാം മത്സരം 25നും മൂന്നാം മത്സരം 28നും നാലാം മത്സരം 30നുമാണ്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ഐ.പി.എല്‍ പ്ലെയ് ഓഫ് മത്സരങ്ങളില്‍ ബട്‌ലര്‍ക്ക് രാജസ്ഥാന് വേണ്ടി മത്സരിക്കാന്‍ സാധിക്കാതെ വരും. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയ എല്ലാ താരങ്ങള്‍ക്കും തങ്ങളുടെ ഫ്രാഞ്ചൈസി വിട്ടുപോകേണ്ടി വരുമെന്നതും മറ്റൊരു തിരിച്ചടിയാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സമാനമായ തിരിച്ചടിയാണ് സംഭവിക്കുക. സ്റ്റാര്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനും മടങ്ങേണ്ടിവരുമെന്നത് തീര്‍ച്ചയാണ്. ടി-20 ലോകകപ്പിന് മുന്നോടിയായിട്ടുള്ള ഇംഗ്ലണ്ടിന്റെ അവസാന ടി-20 പരമ്പരയാണിത്.
Content Highlight: Jos Butler Is Going To Miss 2024 IPL Playoff