ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറും പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയും തമ്മിലുള്ള വ്യത്യസ്തത എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ജ് ജീസസ്.
നെയ്മര്‍ ഫുട്‌ബോളിനേക്കാള്‍ മറ്റുകാര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് ജോര്‍ജ് ജീസസ് പറഞ്ഞത്. കോറിയോ ഡ മന്‍ഹയിലൂടെ പ്രതികരിക്കുകയായിരുന്നു അല്‍ഹിലാല്‍ കോച്ച്.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഫുട്‌ബോളിനോട് കൂടുതല്‍ ആവേശവും അഭിനിവേശവുമുണ്ട്. എന്നാല്‍ നെയ്മര്‍ മറ്റു ചില കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. കാരണം അവന്റെ സ്വകാര്യ ജീവിതം ഫുട്‌ബോളിനേക്കാള്‍ വളരെയധികം മുന്നിലാണ്. എന്നാല്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ നെയ്മര്‍ മികച്ച പ്രതിഭയുള്ള ഒരു താരമാണ്. അവനോടൊപ്പം ഞാന്‍ അല്‍ ഹിലാലില്‍ ഒന്നരമാസത്തോളം ചെലവഴിച്ചു. ആ സമയങ്ങളില്‍ അവന്‍ എല്ലാ കാര്യങ്ങളും എന്നെ അത്ഭുതപ്പെടുത്തി,’ അല്‍ ഹിലാല്‍ കോച്ച് പറഞ്ഞു.
അതേസമയം 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഈ സീസണ്‍ മുഴുവനും വിട്ടുനില്‍ക്കുകയും ആയിരുന്നു. ഈ സീസണിലാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും നെയ്മര്‍ സൗദി വമ്പന്‍മാരായ അല്‍ ഹിലാലിലേക്ക് കൂടുമാറുന്നത്. എന്നാല്‍ പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് ഈ സീസണ്‍ മുഴുവന്‍ നഷ്ടമാവുകയായിരുന്നു.
അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ
സൗദി വമ്പന്‍മാരായ അല്‍ നസറിനു വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്. ഇതിനോടകം തന്നെ 24 ഗോളുകളും 11 അസിസ്റ്റുകളും നേടിക്കൊണ്ട് പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് സൗദിയില്‍ കാഴ്ചവെക്കുന്നത്.
സൗദി പ്രോ ലീഗില്‍ 19 റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍. രണ്ടാം സ്ഥാനത്തുള്ള അല്‍ നസറിന് 46 പോയിന്റുണുള്ളത്. ഏഴ് പോയിന്റ് വ്യത്യാസമാണ് റൊണാള്‍ഡോക്കും കൂട്ടര്‍ക്കും അല്‍ ഹിലാലുമായി ഉള്ളത്.
Content Highlight: Jorge Jesus talks the diffrence between Cristaino Ronaldo and Neymar.