| Friday, 4th April 2025, 1:30 pm

അവന്‍ 1000 ഗോള്‍ പൂര്‍ത്തിയാക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്: ജോര്‍ജ് ജീസസ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ ഇന്ന് (വെള്ളി) നടക്കുന്ന മത്സരത്തില്‍ അല്‍ നസര്‍ അല്‍ ഹിലാലിനെതിരെയാണ് കളത്തിലിറങ്ങുന്നത്. ലീഗിലെ കരുത്തന്‍മാര്‍ ഏറ്റുമുട്ടുമ്പോള്‍ വമ്പന്‍ മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. കിങ്ഡം അരേനയിലാണ് മത്സരം നടക്കുക.

മത്സരത്തിന് വേണ്ടി വമ്പന്‍ തയ്യാറെടുപ്പിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാത്രമല്ല ഫുഡ്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് നേടിയാണ് റോണോ കുതിക്കുന്നത്. നിലവില്‍ 929 ഗോളാണ് താരം നേടിയത്. അല്‍ നസറിന് വേണ്ടി 92 ഗോളുകളും റോണോ നേടിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ 1000 കരിയര്‍ ഗോള്‍ എന്ന റെക്കോഡാണ് തന്റെ ലക്ഷ്യമെന്ന് റോണോ നേരത്തെ പറഞ്ഞിരുന്നു.

ഇതോടെ അല്‍ നസറിനെതിരെ കളത്തിലിറങ്ങുന്നതിന് മുമ്പ് റോണോയെ പ്രശംസിച്ച് സംസാരിക്കുകയാണ് അല്‍ നസര്‍ പരിശീലകന്‍ ജോര്‍ജ് ജീസസ്. റൊണാള്‍ഡോ 1000 ഗോള്‍ നേടുമെന്ന് പ്രതീക്ഷിക്കുകയാണ് മുന്‍ താരം.

‘റൊണാള്‍ഡോ 1000 ഗോള്‍ നേടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്,’ ജോര്‍ജ് ജീസസ് പറഞ്ഞു.

നിലവില്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അല്‍ ഇത്തിഹാദാണ്. നിലവില്‍ 25 മത്സരങ്ങളില്‍ നിന്ന് 19 വിജയവും നാല് സമനിലയിലും രണ്ട് തോല്‍വിയുമുള്‍പ്പെടെ 61 പോയിന്റ് നേടിയാണ് ഇത്തിഹാദ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

രണ്ടാം സ്ഥാനത്ത് അല്‍ഹിലാല്‍ 25 മത്സരങ്ങലില്‍ നിന്ന് 18 വിജയവും മൂന്ന് സമനിലയിലും നാല് തോല്‍വിയും ഉള്‍പ്പെടെ 57 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്താണ് നിലവില്‍ റൊണാള്‍ഡോയുടെ അല്‍ നസര്‍. 25 മത്സരങ്ങളില്‍ നിന്ന് 15 വിജയവും ആറ് സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ 51 പോയിന്റാണ് അല്‍ നസര്‍ നേടിയത്.

മത്സരത്തില്‍ വിജയം സ്വന്തമാക്കി പോയിന്റ് ഉയര്‍ത്താനാണ് റോണോയുടെയും സംഘത്തിന്റെയും പ്രധാന ലക്ഷ്യം. മാത്രമല്ല തുല്യ ശക്തികളായ ഇരു ടീമും ഏറ്റുമുട്ടുമ്പോള്‍ തീ പാറുന്ന പോരാട്ടം തന്നെയാണ് നടക്കുക എന്നതില്‍ സംശയമില്ല.

Content Highlight: Jorge Jesus Praises Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more